കോഴിക്കോട്: താമരശ്ശേരി കോരങ്ങാട് ഒമ്പത് വയസുകാരി പനി ബാധിച്ച് മരിച്ചു. കോരങ്ങാട് എല്‍പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കോരങ്ങാട് ആനപ്പാറ പൊയില്‍ സനൂപിന്റെ മകള്‍ അനയ (9) ആണ് മരിച്ചത്. പനി മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. വായുവില്‍ കൂടി പകരുന്ന ഇന്‍ഫ്ളുവന്‍സ, വൈറല്‍ പനി എന്നിവ വ്യാപകമാകുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ […]Read More
വയനാട്: കേരളം നടുങ്ങിയ രാജ്യം വിതുമ്പിയ ലോക രാജ്യങ്ങൾ ഉറ്റു നോക്കിയ ഒരു ദുരന്തം. സംസ്ഥാന ചരിത്രത്തിലെ മഹാദുരന്തം. വയനാട്ടിലെ ഉരുൾപൊട്ടൽ. വർഷം ഒന്നായി. അന്നുമുതൽ ഇന്ന് വരെയും ചിത്രത്തിൽ നിന്നും മായാത്ത ദുരന്ത ദൂമി. പകച്ചു പോയ ദുരന്ത ബാധിതർ. വീണ്ടും ഒരു ജൂലൈ 30 വന്നെത്തുമ്പോൾ അതിജീവനത്തിൻ്റെ പാതയിലാണ് ദുരന്തത്തിൻ്റെ ഇരകൾ. ഓർമ്മ ദിവസത്തിലേക്ക് കടക്കുമ്പോഴും മുണ്ടക്കൈയിൽ ഇന്നും മഴ തുടരുകയാണ്. 24 മണിക്കൂറിനുള്ളിൽ 140 മില്ലിമീറ്ററിലധികം മഴയാണ് അന്ന് ഈ പ്രദേശങ്ങളിൽ പെയ്തതിരുന്നത്. […]Read More
തിരുവനന്തപുരം:മുണ്ടക്കൈ ദുരന്ത ബാധിതർക്കുള്ള ടൗൺഷിപ്പിന്റെ നിർമാണം ഈ മാസം ആരംഭിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. കൽപ്പറ്റ നഗരസഭയിലെ എൽസ്റ്റൺ എസ്റ്റേറ്റിലാണ് ആദ്യ ടൗൺഷിപ്പ് നിർമിക്കുക. 15 ദിവസത്തിനകം ഭൂമിയേറ്റെടുക്കൽ പൂർത്തിയാക്കും.ഏറ്റെടുക്കേണ്ട ഭൂമിയുടെ ടോപ്പോ ഗ്രാഫിക്കൽ, ജിയോളജിക്കൽ,ഹൈഡ്രോളജിക്കൽ സർവേയും മണ്ണു പരിശോധനയും പൂർത്തിയായതായും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഭൂമി ഏറ്റെടുക്കാൻ തർക്കങ്ങളോ തടസ്സങ്ങളോ ഇല്ല. ദുരന്ത നിവാരണ നിയമം അനുസരിച്ചാണ് സ്ഥലം ഏറ്റെടുക്കുന്നത്.Read More
സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(തിങ്കൾ) ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. വയനാട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. കൂടാതെ കോട്ടയം ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിൽ രണ്ട് താലൂക്കുകളിലും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളിലാണ് അവധി. അങ്കണവാടി, ട്യൂഷന് സെന്ററുകള്‍, പ്രൊഫഷണൽ കോളജുകള്‍ക്കും അവധി ബാധകം. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. മോഡൽ റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ലRead More
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ വീടും കുടുംബവും പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി. റവന്യൂ വകുപ്പിൽ ക്ളാർക്ക് തസ്തികയിലാണ് നിയമനം നൽകിയത്. നിയമന നടപടികള്‍ക്കായി വയനാട് ജില്ലാ കലക്ടർക്ക് നിർദേശം നൽകി. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങി. ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ജൂലൈ 30നുണ്ടായ ഉരുൾപൊട്ടലിലാണ് ശ്രുതിക്ക് കുടുംബാംഗങ്ങളും വീടും നഷ്ടമായത്. അച്ഛൻ, അമ്മ അനിയത്തി എന്നിവരെയാണ് ഉരുൾപൊട്ടൽ കവർന്നെടുത്തത്. ചൂരല്‍മലയിലെ പുതിയ വീടിന്റെ ഗൃഹപ്രവേശനം പൂര്‍ത്തിയായി […]Read More
തിരുവനന്തപുരം: വയനാട് വന്യജീവി സങ്കേതത്തിലെ തോൽപ്പെട്ടി റെയ്ഞ്ചിലെ ആദിവാസി സെറ്റിൽമെന്റിൽനിന്ന് പ്രദേശവാസികളെ ബലമായി ഒഴിപ്പിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. സംഭവത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡനിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കർശന അച്ചടക്ക നടപടി സ്വീകരിക്കാൻ ഭരണ വിഭാഗം വനം മേധാവിക്ക് നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു.Read More
വയനാട്ടിലും ഭൂമി കൈയേറിയെന്ന് വഖഫ് ബോർഡ് നോട്ടീസ്. മാനന്തവാടി തവിഞ്ഞാലിലെ 5 കുടുംബങ്ങൾക്കാണ് വഖഫ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. 5.77 ഏക്കർ വഖഫ് സ്വത്തിൽ 4.7 ഏക്കർ കയ്യേറിയെന്നാണ് നോട്ടീസ് ആരോപിക്കുന്നത്. വി പി സലിം, സി വി ഹംസ, ജമാൽ, റഹ്മത്ത്, രവി എന്നിവർക്കാണ് നോട്ടീസ് കിട്ടിയത്. ഒക്ടോബർ 10 ന് ലഭിച്ച പരാതിയിലാണ് നടപടി. അനധികൃതമായി കൈവശം വച്ച ഭൂമി തിരിച്ചുപിടിക്കുന്നതിന് വഖഫ് ആക്ട് പ്രകാരം നടപടി സ്വീകരിക്കുമെന്നും സ്ഥലവുമായി ബന്ധപ്പെട്ട രേഖകളുണ്ടെങ്കിൽ ഈ മാസം […]Read More
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പ് ദിവസത്തിൽ മാറ്റം. വോട്ടെടുപ്പ് ഈ മാസം 20 ലേക്കാണ് മാറ്റിയിരിക്കുന്നത്. തീരുമാനം കൽപാത്തി രഥോത്സവത്തെ തുടർന്ന്. പാലക്കാട് ഉൾപ്പടെ ഉപതെരഞ്ഞെടുപ്പ് നടക്കേണ്ട 16 ഓളം സീറ്റുകളിലെ തെരഞ്ഞെടുപ്പ് തിയതിയാണ് മാറ്റിയിരിക്കുന്നത്. കല്‍പ്പാത്തി രഥോത്സവം നടക്കന്നതിനാൽ നവംബര്‍ 13ലെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് വോട്ടെടുപ്പ് മാറ്റിവെച്ചത്. എന്നാൽ വോട്ടെണ്ണൽ തീയതിൽ മാറ്റമില്ല. വിവിധ രാഷ്ട്രീയ പാർടികളുടെ ആവശ്യങ്ങൾ പരിഗണിച്ച് നടപടിയെന്നാണ് തീയതി മാറ്റികൊണ്ടുള്ള ഉത്തരവിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.Read More
4.5 ഏക്കർ സ്ഥലം വാങ്ങി വയനാട് : വയനാട് പുനരധിവസത്തിനായി ഭൂമി കണ്ടെത്തി സേവാഭാരതി. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് പുതിയ വീടുകൾ നിർമ്മിച്ചു നൽകുന്നതിനായി കുപ്പാടി വില്ലേജിൽ നൂൽപ്പുഴ ശ്രീനിലയത്തിൽ എം. കെ മീനാക്ഷിയുടെയും മൂന്ന് മക്കളുടെയും ഉടമസ്ഥതയിലുണ്ടായിരുന്ന 4.5 ഏക്കർ സ്ഥലം സേവാഭാരതി വാങ്ങി. വൈത്തിരി താലൂക്കിലെ മൂപ്പയ്നാട് പഞ്ചായത്തിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. സേവാഭാരതിയുടെ മുതിർന്ന കാര്യകർത്താക്കളുടെ സന്നിദ്ധ്യത്തിൽ തീറാധാരം എഴുതി രജിസ്റ്റർ ചെയ്തു. ദുരന്തം നടന്ന ദിവസം മുതൽ സേവാഭാരതിയുടെ ഓഫീസ് ദുരിത […]Read More