നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം; സീനിയർ കൺസൾട്ടന്റിന് സസ്പെൻഷൻ

 നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം; സീനിയർ കൺസൾട്ടന്റിന് സസ്പെൻഷൻ

തിരുവനന്തപുരം: നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻസിയിലുള്ള വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ സീനിയർ കൺസൾട്ടന്റ് ഡോ. ബിനു എൻ.കെ.യെ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തു. സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ആരോഗ്യവകുപ്പിന്റെ നടപടി.

ഇന്ന് പുലർച്ചെ രണ്ടുമണിയോടെ പ്രതിയുടെ വീട്ടിലെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെ യുവതിക്ക് ശരീരത്തിൽ നീർവീക്കം അനുഭവപ്പെട്ടതിനെ തുടർന്ന് ഇക്കാര്യം സീനിയർ ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്ന് പരിശോധനയ്ക്കായി കൺസൾട്ടേഷൻ മുറിയിലേക്ക് എത്താൻ ആവശ്യപ്പെടുകയും അവിടെവെച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നുമാണ് പരാതി.

ഡോക്ടറുടെ അതിക്രമത്തിൽ ഭയന്ന യുവതി മുറിയിൽനിന്ന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് സഹപ്രവർത്തകരുടെ സഹായത്തോടെ പൊലീസിൽ പരാതി നൽകി. പരാതിയിൽ പൊലീസ് ഉടൻ നടപടി സ്വീകരിച്ചില്ലെന്ന ആരോപണവുമായി നെടുമങ്ങാട് പൊലീസ് സ്റ്റേഷന് മുന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധിക്കുകയും ചെയ്തു.

ഇതിനു പിന്നാലെ യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി അറിയിച്ചു. വനിതാ ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ആരോപണവിധേയനായ ഡോക്ടറുടെ മുൻകാല പെരുമാറ്റത്തെക്കുറിച്ചും മോശം വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News