By:Sumeshkrishnan തിരുവനന്തപുരം: വ്യക്തിവൈരാഗ്യത്തെത്തുടർന്ന് യുവാവിനെ ക്രൂരമായി മർദിച്ച് കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ രണ്ട് പ്രതികളെ പേട്ട പോലീസ് അറസ്റ്റ് ചെയ്തു. ആനയറ സ്വദേശികളായ ശ്രീലാൽ (26), ശംഭു ശർമ്മൻ (29) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഏപ്രിൽ 26-ന് രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. മംഗ്ലത്തുകോണം സ്വദേശിയായ യുവാവ് ജോലി ചെയ്യുന്ന ആനയറയിലെ സ്ഥാപനത്തിൽ അതിക്രമിച്ചു കയറിയ പ്രതികൾ, ഇയാളെ അസഭ്യം പറയുകയും മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. ആക്രമണം തടയാൻ ശ്രമിച്ച യുവാവിന്റെ സഹോദരനും സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്. പഴയകാല വൈരാഗ്യമാണ് […]Read More
Tags :Crime
BY:SUMESHKRISHNAN തിരുവനന്തപുരം: വിവാഹ സമ്മാനമായി ലഭിച്ച സ്വർണം നൽകാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഭാര്യയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ വഞ്ചിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. വഞ്ചിപ്പൂർ പാൽക്കുളങ്ങര സ്വദേശി ശംഭു ദേവ് (30) ആണ് പിടിയിലായത്. കഴിഞ്ഞ പത്ത് വർഷമായി യുവതിയുടെ കൈവശമുണ്ടായിരുന്ന സ്വർണം വിവിധ ഘട്ടങ്ങളിലായി ഇയാൾ കൈക്കലാക്കിയിരുന്നു. ഇത് തിരികെ ചോദിച്ചതും കൂടുതൽ സ്വർണം ആവശ്യപ്പെട്ടപ്പോൾ നൽകാൻ വിസമ്മതിച്ചതുമാണ് അക്രമത്തിന് പ്രേരിപ്പിച്ചത്. യുവതിയെ അസഭ്യം പറയുകയും തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മാരകമായി […]Read More
ഇടുക്കി: കരിമണ്ണൂർ പെരിങ്ങാശ്ശേരിയിൽ കുടുംബാംഗങ്ങൾ തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു. പെരിങ്ങാശ്ശേരി ഈന്തുങ്കൽ സ്വദേശി രാജു (58) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അനുജൻ ബിജുവിനെ (53) പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മദ്യപിച്ചെത്തിയ ബിജു ജ്യേഷ്ഠനുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും തുടർന്ന് കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജുവിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയായ ബിജു മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്ന് […]Read More
By: Sumeshkrishnan കണ്ണൂർ: സുഹൃത്തിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് ട്രെയിൻ തട്ടി മരിച്ചു. പാപ്പിനിശ്ശേരി സ്വദേശി ഷെഫീഖ് ആണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് പ്രശാന്തൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഏറെക്കാലം വിദേശത്തായിരുന്ന ഷെഫീഖ് നാട്ടിലെത്തിയ ശേഷം ഒരു വ്യാപാര സ്ഥാപനം തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. ഈ കടയിലെ ഇലക്ട്രിക് ജോലികൾ ചെയ്തിരുന്നത് പ്രശാന്തനാണ്. ശനിയാഴ്ച രാവിലെ പ്രശാന്തന്റെ വീട്ടിലെത്തിയ ഷെഫീഖ്, പ്രശാന്തൻ എത്തിയപ്പോൾ കുടിക്കാൻ വെള്ളം […]Read More
കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഡെന്റൽ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണത്തിനായി ഏഴംഗ പ്രത്യേക സംഘത്തെ നിയോഗിച്ചു. കണ്ണൂർ എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. നിതിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാകുറ്റത്തിന് പുറമെ പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും പോലീസ് ചുമത്തിയിട്ടുണ്ട്. കോളേജിലെ അധ്യാപകരായ ഡോ. എം.കെ. റാം, ഡോ. സംഗീത എന്നിവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയതായി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഔദ്യോഗികമായി അറിയിച്ചു. നിതിൻ ആത്മഹത്യ ചെയ്തതാണെന്ന കാര്യത്തിൽ പോലീസിന് […]Read More
സോഷ്യൽ മീഡിയാ ചതിക്കുഴികൾ: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
തിരുവനന്തപുരം : ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി കുട്ടികളെ വലയിലാക്കുന്ന സംഭവങ്ങൾ വർധിക്കുന്നു. ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പൂവച്ചൽ പേഴുമൂട് സ്വദേശിയെ തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തു.സംഭവത്തെക്കുറിച്ച്:ആദ്യഘട്ടം: ഇൻസ്റ്റഗ്രാം വഴി ഫ്രണ്ട് റിക്വസ്റ്റ് അയച്ച് സൗഹൃദം സ്ഥാപിച്ചു.രണ്ടാംഘട്ടം: നിരന്തരമായ ഫോൺ വിളികളിലൂടെയും മെസ്സേജുകളിലൂടെയും പെൺകുട്ടിയുടെ വിശ്വാസം നേടിയെടുത്തു.കുറ്റകൃത്യം: പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി അതിക്രമിച്ചു കയറി പീഡനത്തിന് ഇരയാക്കി.പോലീസിന്റെ കൃത്യമായ ഇടപെടലിൽ പ്രതിയെ വേഗത്തിൽ പിടികൂടാൻ സാധിച്ചു. സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന കുട്ടികളുടെ […]Read More
പാലക്കാട്: വാളയാർ അട്ടപ്പള്ളം ആൾക്കൂട്ട കൊലപാതകക്കേസിലെ പ്രതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അട്ടപ്പള്ളം സ്വദേശി വിനോദാണ് മരിച്ചത്. കേസിൽ വീണ്ടും കോടതിയിൽ ഹാജരാകാൻ നിർദ്ദേശം ലഭിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. 2025 ഡിസംബർ 18-നായിരുന്നു അട്ടപ്പള്ളത്ത് രാംനാരായൺ ഭാഗേൽ എന്നയാൾ ക്രൂരമായ ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്. പ്രദേശത്തെ ഒരു കടയ്ക്ക് സമീപം ഇരുന്നിരുന്ന രാംനാരായണിനെ മോഷണക്കുറ്റം ആരോപിച്ചും ബംഗ്ലാദേശി ആണെന്ന് സംശയിച്ചും ഒരു സംഘം യുവാക്കൾ വിചാരണ ചെയ്യുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. മർദ്ദനത്തിന്റെ […]Read More
കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസറുടെ വീടിന് നേരെ ബോംബെറിഞ്ഞ കേസിൽ ഗൂഢാലോചന നടത്തിയ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആർ.എസ്.എസ് പ്രവർത്തകനായ എ. അമൽ രാജിനെയാണ് പോലീസ് പിടികൂടിയത്. കാപ്പ (KAAPA) നിയമപ്രകാരം നടപടി നേരിട്ടതിലുള്ള വ്യക്തിവൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചു. കണ്ണവം സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ യു.പി. അർജുന്റെ പൂവത്തൂരിലെ വീടിന് നേരെ കഴിഞ്ഞ മാസമാണ് ബോംബേറുണ്ടായത്. രാത്രിയുടെ മറവിലെത്തിയ സംഘം വീടിന് നേരെ ബോംബെറിഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നു. കേസിൽ രണ്ട് […]Read More
തിരുനന്തപുരം കാട്ടാക്കട പൂഴനാടാണാണ് സംഭവം നടന്നത്. പ്ലാവിളവീട്ടില്‍ അല്‍ത്താഫിന്റെ ഭാര്യ ഷംന(21)യാണ് ഇന്ന് ഉച്ചയോടെ വീട്ടില്‍ പ്രസവിച്ചത്. തിരുവനന്തപുരം: കാട്ടാക്കട പൂഴനാട് വീട്ടിൽ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. കുഞ്ഞിന്റെ കഴുത്തിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവുകൾ കണ്ടെത്തിയതിനെത്തുടർന്ന് കൊലപാതകമാണെന്ന സംശയത്തിലാണ് പോലീസ്. ഇന്ന് ഉച്ചയോടെയാണ് പൂഴനാട് പ്ലാവിളവീട്ടിൽ അൽത്താഫിന്റെ ഭാര്യ ഷംന (21) വീട്ടിൽ കുഞ്ഞിന് ജന്മം നൽകിയത്. അമിത രക്തസ്രാവത്തെ തുടർന്ന് ഷംനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അൽത്താഫ് വീട്ടിൽ […]Read More
നടിക്കെതിരായ ലൈംഗികാതിക്രമം: സംവിധായകൻ ബി. രഞ്ജിത്തുമായുള്ള തെളിവെടുപ്പ് ഇന്ന് കാരവനിൽ നടക്കും
കൊച്ചി: യുവനടിയുടെ പരാതിയിൽ ലൈംഗിക അതിക്രമ കേസ് നേരിടുന്ന സംവിധായകൻ ബി. രഞ്ജിത്തുമായുള്ള തെളിവെടുപ്പ് ഇന്ന് നടക്കും. സംഭവദിവസം അതിക്രമം നടന്നുവെന്ന് പറയപ്പെടുന്ന കാരവനുകളിൽ എത്തിച്ചാകും അന്വേഷണസംഘം തെളിവുകൾ ശേഖരിക്കുക. ഇതിനായി ചങ്ങനാശ്ശേരിയിലെ ഷൂട്ടിംഗ് സെറ്റിൽ നിന്ന് പിടിച്ചെടുത്ത രണ്ട് കാരവനുകൾ കഴിഞ്ഞദിവസം കൊച്ചിയിൽ എത്തിച്ചിരുന്നു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി സംവിധായകനെ നാളെ വൈകിട്ട് 4 മണി വരെയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിന് മുൻപ് പരമാവധി തെളിവുകൾ ശേഖരിക്കാനാണ് […]Read More
