മണിയൻ പിള്ള രാജുവിന് ക്ലീൻ ചിറ്റ്. മദ്യപിച്ച് വാഹനം ഓടിച്ചിരുന്നുവെന്ന കുറ്റം പൊലീസ് ഒഴിവാക്കി
By:Sumeshkrishnan
തിരുവനന്തപുരത്തെ വാഹനാപകടത്തിൽ മണിയൻ പിള്ള രാജുവിന് ക്ലീൻ ചിറ്റ്.
മദ്യപിച്ച് വാഹനം ഓടിച്ചിരുന്നുവെന്ന കുറ്റം പൊലീസ് ഒഴിവാക്കി.
മെഡിക്കൽ റിപ്പോർട്ടിന് പിന്നാലെയാണ് കുറ്റം ഒഴിവാക്കിയത്.
കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് രാത്രി പത്തുമണിയോടെയാണ് വഴുതക്കാട്ടെ ട്രിവാന്‍ഡ്രം ക്ലബില്‍ നിന്ന് പുറത്തേക്ക് ഇറങ്ങവെ മണിയന്‍പിള്ള രാജുവിന്‍റെ കാര്‍ ബൈക്കിലിടിച്ച് അപകടമുണ്ടായത്
അപകടത്തില്‍ ബൈക്ക് യാത്രികര്‍ക്ക് സാരമായ പരിക്കേറ്റിരുന്നു.
അപകടത്തിന് പിന്നാലെ മണിയൻപിള്ള രാജുവിൻ്റെ വാഹനം നിർത്താതെ പോകുന്നത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു
അപകടത്തിന് പിന്നാലെ നടനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.
