News Sports

റുബീനയ്ക്ക് വെങ്കലം

പാരീസ്:പാരാലിമ്പിക്സിൽ ഇന്ത്യയ്ക്ക് ഒരു മെഡൽ കൂടി. വനിതകളുടെ ഷൂട്ടിങ്ങിൽ 10 മീറ്റർ എയർ പിസ്റ്റൾ എസ്എച്ച്1 വിഭാഗത്തിൽ റുബീന ഫ്രാൻസിസ് വെങ്കലം കരസ്ഥമാക്കി.211.1 പോയിന്റ് സ്വന്തമാക്കിയാണ് മധ്യപ്രദേശിൽ നിന്നുള്ള ഇരുപത്തഞ്ചുകാരിയുടെ നേട്ടം. ഷൂട്ടിങ്ങിൽ ഇന്ത്യ നേടുന്ന നാലാം മെഡലാണ്. മൂന്നാം ദിനം അഞ്ച് മെഡലുമായി ഇന്ത്യ 19-ാം സ്ഥാനത്താണRead More

News

ഇ പി ജയരാജനെ എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റി.

തിരുവനന്തപുരം: ഇ പി ജയരാജനെ എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റി. സിപിഎം സംസ്ഥാന സമിതി യോഗത്തിന് ശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇ പി ജയരാജൻ ഒഴിവായി. സെക്രട്ടേറിയറ്റ് അംഗം ടി പി രാമകൃഷ്ണനാണ് പുതിയ കണ്‍വീനറെന്ന് ഗോവിന്ദന്‍ വിശദീകരിച്ചു. പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയാണ് ഇ പിയുടെ കൺവീനർ സ്ഥാനം നഷ്ടപ്പെടുന്നതിലേക്ക് നയിച്ചത്. എല്‍ഡിഎഫിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പൂര്‍ണമായി കേന്ദ്രീകരിക്കുന്നതിന് അദ്ദേഹത്തിന് പരിമിതിയുണ്ടായിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഇ […]Read More

News

പാരാലിമ്പിക്സിൽ ഇന്ത്യയ്ക്ക് നാല് മെഡൽ

പാരീസ്: ഇന്ത്യയുടെ അവാനി ലെഖര സ്വർണ മെഡലണിഞ്ഞു. അംഗ പരിമിതരുടെ വിശ്വകായികോത്സവമായ പാരാലിമ്പിക്സിൽ വനിതകളുടെ ഷൂട്ടിങ്ങിലാണ് നേട്ടം. തുടർച്ചയായി രണ്ടാം തവണയാണ് സ്വർണം നേടുന്നത്. ഈ ഇനത്തിൽ മോന അഗർവാൾ 228.7 പോയിന്റുമായി വെങ്കലം സ്വന്തമാക്കി. പുരുഷന്മാരുടെ ഷൂട്ടിങ്ങിൽ മനീഷ് നർവാൾ വെള്ളി മെഡൽ നേടി. വനിതകളുടെ 100 മീറ്റർ ഓട്ടത്തിൽ പ്രീതി പാൽ വെങ്കലമെഡൽ കരസ്ഥമാക്കി. ചൈന അറ് സ്വർണമടക്കം 13 മെഡലുമായി മുന്നിലാണ്. ഇന്ത്യ നാല് മെഡലുമായി പതിമൂന്നാം സ്ഥാനത്താണ്. matterRead More

News

മിഥുൻ അനിലിന് പുരസ്കാരം

ന്യൂഡൽഹി: പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും, ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയും ചേർന്ന് നൽകുന്ന അഖിലേന്ത്യ പുരസ്കാരം ഫ്രീലാൻഡ് ഫോട്ടോഗ്രാഫർ മിഥുൻ അനിൽ മിത്രന്. മികച്ച വാർത്താ ചിത്രത്തിനുള്ള ഒന്നാം സമ്മാനമാണ് മിഥുനിന് ലഭിച്ചത്. ഒരു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തിപത്രവും ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ മിഥുൻ ഏറ്റുവാങ്ങി. ഗാന്ധിജിയുടെ വേഷമണിഞ്ഞ് ശിശുദിന പരിപാടിയിൽ പങ്കെടുത്ത, ഓട്ടിസം ബാധിച്ച കുട്ടിയുടെ ചിത്രമാണ് പ്രസിദ്ധീകരിച്ചത്. കോഴിക്കോട് പെരുമണ്ണ മാധവി നിവാസിൽ മിത്രൻ – അനില ദമ്പതികളുടെ മകനാണ് മിഥുൻ. […]Read More

News

ബാങ്കുകൾ വിട്ടുവീഴ്ച ചെയ്യണമെന്ന് ഹൈക്കോടതി

ബാങ്കുകൾ വിട്ടുവീഴ്ച ചെയ്യണമെന്ന് ഹൈക്കോടതി കൊച്ചി: വയനാട്ടിലെ ദുരിതബാധിതരുടെ കടബാധ്യതകളിൽ വിട്ടുവീഴ്ച ചെയ്യുന്നതിൽ എല്ലാ ബാങ്കുകൾക്കും ഭരണഘടനാപരമായ ഉത്തരവാദിത്വമുണ്ടെന്ന് ഹൈക്കോടതി.ഏതെങ്കിലും ബാങ്ക് ചട്ടവിരുദ്ധമായ സമീപനമെടുത്താൽ കോടതിയെ അറിയിക്കണമെന്ന് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി എം ശ്യാംകുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് നിർദ്ദേശിച്ചു. മുണ്ടക്കൈ ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസം ഉടൻ പൂർത്തിയാക്കണമെന്ന് കോടതി നിർദ്ദേശിച്ചു.Read More

News

ലൈംഗികാതിക്രമ കേസ് :മുകേഷിനെതിരായി മൊഴി നൽകിയതായി പരാതിക്കാരിയായ നടി

കൊച്ചി: മുകേഷിനെതിരായ ലൈംഗികാതിക്രമ കേസില്‍ മജിസ്‌ട്രേട്ടിനു മുന്നില്‍ കൃത്യമായ തെളിവുകളോടെ വിശദമായ മൊഴി നൽകിയതായി പരാതിക്കാരിയായ നടി. എറണാകുളം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നടി. ഏത് പ്രമുഖനായാലും കേസെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് ലഭിച്ച ആര്‍ജവമാണ് പരാതി നല്‍കാനുള്ള പ്രേരണ. സര്‍ക്കാരില്‍ വിശ്വാസമുണ്ട്. കേസിനെ ബാധിക്കുമെന്നതിനാല്‍ കൂടുതലൊന്നും പറയുന്നില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു. കേസില്‍ മുകേഷ് ഇതിനകം മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹര്‍ജിയില്‍ ചൊവ്വാഴ്ചവരെ കോടതി […]Read More

News

ചാമ്പായ് സോറൻ ബിജെപിയിൽ ചേർന്നു.

ജാർഖണ്ഡിലെ പട്ടികവർഗ സമുദായത്തെ ആകർഷിക്കാനുള്ള കാവി ക്യാമ്പിൻ്റെ ശ്രമങ്ങൾക്ക് ഊർജം പകർന്നുക്കൊണ്ട് മുൻ മുഖ്യമന്ത്രിയും JMM നേതാവുമായ ചാമ്പായ് സോറൻ ബിജെപിയിൽ ചേർന്നു. തയ്യാറാക്കിയത്: ഭരത് കൈപ്പാറേടൻ റാഞ്ചി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും JMM നേതാവുമായ ചമ്പായി സോറൻ അൽപ്പം മുമ്പ് അനുയായികളോടൊപ്പം ബിജെപിയിൽ ചേർന്നു. ജെഎംഎമ്മിൻ്റെ പ്രവർത്തന ശൈലിയും നയങ്ങളും മൂലമാണ് വർഷങ്ങളോളം സേവിച്ച പാർട്ടിയിൽ നിന്ന് പുറത്തുപോകാൻ താൻ നിർബന്ധിതനായതെന്ന് ആരോപിച്ചാണ് ഇന്നലെ ചമ്പായി JMM -ൽ നിന്നു രാജിവച്ചത്.എംഎൽഎ സ്ഥാനവും ജാർഖണ്ഡ് മന്ത്രിസഭാംഗത്വവും […]Read More

News

പാരാലിമ്പിക്സിന് പാരീസിൽ തുടക്കം

പാരീസ്:പാരീസിൽ നടക്കുന്ന അഗ പരിമിതരുടെ വിശ്വകായി കോത്സവമായ പാരാലിമ്പിക്സിന് തുടക്കമായി. ഇന്ത്യയുടെ സുവർണപ്രതീക്ഷയാണ് കൈകളില്ലാത്ത അമ്പെയ്ത്തുകാരി ശീതൽ ദേവി.ജമ്മു കാശ്മീരിലെ കിഷ്തവാർ ജില്ലയിലെ ലോയിധർ ഗ്രാമത്തിലാണ് ശീതളിന്റെ ജനനം. മാൻസിങ് – ശക്തിദേവി ദമ്പതികൾക്ക് ജനിച്ച കുട്ടിക്ക് ജന്മനാ കൈകളുണ്ടായിരുന്നില്ല.അമ്പെയ്ത്തിൽ എത്തിയിട്ട് രണ്ടു വർഷമായിട്ടേയുള്ളു. കോച്ച് കുൽദീപ് വേദ്വാനാണ് എല്ലാ പിന്തുണയും നൽകുന്നത്.കസേരയിലിരുന്നാണ് അമ്പെയ്ത്ത്.ഇന്ത്യയുടെ 84 അംഗ സംഘം 12 ഇനങ്ങളിലാണ് മത്സരിക്കുന്നത്. 167 രാജ്യങ്ങളിലെ 4400 അത്‌ലറ്റുകൾ 22 ഇനങ്ങളിലെ 549 വിഭാഗങ്ങളിൽ മത്സരിക്കുന്നു. മുമ്പ് […]Read More

News

അതിസമ്പന്നരിൽ അംബാനിയെ മറികടന്ന് അദാനി

അതിസമ്പന്നരിൽ അംബാനിയെ മറികടന്ന് അദാനി ന്യൂഡൽഹി:റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ പിന്തള്ളി അദാനി ഗ്രൂപ്പ് തലവൻ ഗൗതം അദാനി ഹുറൂൺ ഇന്ത്യ സമ്പന്ന പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. 11.61 ലക്ഷം കോടിയാണ് അദാനിയുടെ ആസ്തി. 2020 ൽ അദാനി പട്ടികയിൽ നാലാം സ്ഥാനത്തായിരുന്നു. അംബാനിയുടെ ആസ്തി 10.14 ലക്ഷം കോടിയായി താണു. ബോളിവുഡ് താരം ഷാരുഖ് ഖാൻ (7300 കോടി)ആദ്യമായി പട്ടികയിൽ ഇടം നേടി. അദാനിയുടെ സമ്പാദ്യത്തിൽ ഒരു വർഷം കൊണ്ട് 95 ശതമാനം വർധന […]Read More

Travancore Noble News