ഭക്തർക്കൊപ്പം ബിജെപി നിലകൊള്ളും;ശബരിമലയിൽ വെർച്വൽ ക്യൂ മാത്രമായി ഭക്തരെ കടത്തിവിടാൻ അനുവദിക്കില്ല:കെ.സുരേന്ദ്രൻ
ഭക്തർക്കൊപ്പം ബിജെപി നിലകൊള്ളും.ശബരിമല തിരക്ക് നിയന്ത്രിക്കുന്നതിനായി പരിചയസമ്പന്നരായ പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. പത്തനംതിട്ട: ശബരിമലയിൽ വെർച്വൽ ക്യൂവായി മാത്രം ഭക്തരെ കടത്തിവിടാൻ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബുക്കിങ് ഇല്ലാതെ തന്നെ പ്രവേശിക്കുമെന്നും തടഞ്ഞാൽ ശബരിമലയിൽ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ഒരു വെർച്വൽ ക്യൂവും ഇല്ലാതെ ശബരിമലയിൽ ദർശനം നടത്താൻ ഭക്തരെ ബിജെപി സഹായിക്കുമെന്നും കെ. സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. സുപ്രീംകോടതിയുടെ വിധിയുടെ മറവിൽ ശബരിമലയെ തകർക്കാൻ ശ്രമിച്ചപ്പോൾ പരാജയപ്പെടുത്തിയവരാണ് ബിജെപി. […]Read More
