പെരിന്തൽമണ്ണ: ചെറുകാട് സ്മാരകട്രസ്റ്റ് ഏർപ്പെടുത്തിയ ചെറുകാട് പുരസ്കാരം നടൻ ഇന്ദ്രൻസിന്റെ ആത്മകഥയായ ‘ഇന്ദ്രധനുസിന്’. അമ്പതോളം അത്മകഥ/ ജീവചരിത്ര രചനകളിൽ നിന്ന് അവാർഡ് നിർണയ സമിതി ഏകകണ്ഠമായാണ് ഇന്ദ്രധനുസ് തെരഞ്ഞെടുത്തതെന്ന് ട്രസ്റ്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പെരിന്തൽമണ്ണ അർബൻ ബാങ്ക് നൽകുന്ന 50,000 രൂപയും പ്രശസ്തിഫലകവുമടങ്ങുന്നതാണ് പുരസ്കാരം. ചെറുകാടിന്റെ ആത്മകഥ ‘ജീവിതപ്പാതയ്ക്ക് ‘അരനൂറ്റാണ്ട് പൂർത്തിയാവുന്ന ഘട്ടത്തിലാണ് ഈ വർഷത്തെ പുരസ്കാരം ആത്മകഥയ്ക്ക് നൽകാൻ തീരുമാനിച്ചതെന്ന് ട്രസ്റ്റ് അംഗങ്ങൾ […]Read More
ഫ്ലോറിഡ: നാസയടക്കമുള്ള ബഹിരാകാശ ഏജൻസികളെ ആശങ്കയിലാക്കി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ വായു ചോർച്ച. ദിവസേന 1.7 കിലോഗ്രാമിലേറെ വായു ചോരുന്നതായാണ് കണ്ടെത്തൽ. സ്റ്റാർ ലൈനർ പേടകത്തിലുണ്ടായ ചോർച്ച സൃഷ്ടിച്ച പ്രതിസന്ധിക്ക് പിന്നാലെയാണിത്.ഇത് നിലയത്തിലെ ബഹിരാകാശ സഞ്ചാരികൾക്ക് ഭീഷണിയാകുമോയെന്ന് ആശങ്കയുണ്ട്. എന്നാൽ നാസ ഇത് നിഷേധിച്ചു. ഇന്ത്യൻ വംശജ സുനിത വില്യംസ് അടക്കം 11 പേരാണ് നിലയത്തിലുള്ളതു്. റഷ്യൻ മോഡ്യുളിലെ ‘സ്വെസ്ദ ‘ യിൽ കണ്ടെത്തിയ ചോർച്ചയുടെ കാരണം കണ്ടെത്താൻ ശ്രമം […]Read More
കൊൽക്കത്ത: ബംഗാളിൽ ഡോക്ടർമാർ തുടരുന്ന അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിക്കാനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ച പരാജയപ്പെട്ടു. ആർ ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജൂനിയർ ഡോക്ടറെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം.ആരോഗ്യ ഭവനിൽ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവരും ഡോക്ടർമാരുടെ പ്രതിനിധികളും പങ്കെടുത്ത ചർച്ച മൂന്ന് മണിക്കൂറോളം നീണ്ടു. ഉന്നയിച്ച ആവശ്യങ്ങൾ പൂജ ഉത്സവത്തിനു ശേഷം പരിഗണിക്കാമെന്നല്ലാതെ […]Read More
അന്തരിച്ച രത്തൻ ടാറ്റയുടെ പിൻഗാമിയായി ഒക്ടോബർ 11-ന് ടാറ്റ ട്രസ്റ്റിൻ്റെ ചെയർമാനായി നോയൽ ടാറ്റയെ നിയമിച്ചു. മുംബൈയിൽ നടന്ന ടാറ്റ ട്രസ്റ്റുകളുടെ ബോർഡ് യോഗത്തിലാണ് നിയമനം നടന്നത്. വിശാലമായ ടാറ്റ ഗ്രൂപ്പിൻ്റെ ഹോൾഡിംഗ് കമ്പനിയായ ടാറ്റ സൺസിൽ 66% നിയന്ത്രിത ഓഹരി കൈവശമുള്ള ടാറ്റ ട്രസ്റ്റ് ഗ്രൂപ്പിൻ്റെ ഭരണത്തിൽ നിർണായക പങ്ക് വഹിക്കുന്നു. വർഷങ്ങളോളം ടാറ്റ ട്രസ്റ്റുകളേയും ടാറ്റ ഗ്രൂപ്പിനേയും നയിച്ച രത്തൻ ടാറ്റയ്ക്ക് കുട്ടികളില്ല, ട്രസ്റ്റുകളിലെ തൻ്റെ സ്ഥാനത്തിന് പിൻഗാമിയുടെ പേര് നൽകിയിരുന്നില്ല. ഇതേത്തുടർന്നാണ് അടുത്ത നേതാവിനെ തീരുമാനിക്കാൻ […]Read More
കൊച്ചി: തൃശൂര്‍ പൂരം കലക്കിയതിന് പിന്നില്‍ ആര്‍എസ്എസാണെന്ന പരാമര്‍ശത്തിനെതിരെ നിയമ നടപടിക്കൊരുങ്ങി ആർഎസ്എസ്. നിയമസഭയില്‍ നടത്തിയ ആരോപണങ്ങളിലാണ് നടപടി. മന്ത്രി, എംഎല്‍എ, പ്രതിപക്ഷ നേതാവ് തുടങ്ങിയ പദവികളിലിരിക്കുന്ന ആളുകള്‍ നടത്തിയ പരാമര്‍ശങ്ങള്‍ അപലപനീയമാണെന്നാണ് ഉത്തര കേരള പ്രാന്ത കാര്യവാഹ് പി എന്‍ ഈശ്വരന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വിഷയത്തില്‍ ഗവര്‍ണറെയും സ്പീക്കറെയും കാണാനാണ് തീരുമാനം. രാഷ്ട്രീയ നേട്ടത്തിന് ആര്‍എസ്എസിന്റെ പേര് വലിച്ചിഴയ്ക്കരുതെന്നും പ്രസ്താവനയിൽ പറയുന്നു. ഉത്സവങ്ങളെ സംഘര്‍ഷത്തിലേക്കും വിവാദത്തിലേക്കും എത്തിക്കുന്ന ആസൂത്രിത പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണിത്. എന്ത് അറിവിന്റെ […]Read More
ബംഗ്ലാദേശിലെ സത്ഖിരയിലെ ജശോരേശ്വരി ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ച കാളി ദേവിയുടെ കിരീടം മോഷണം പോയതായി റിപ്പോർട്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് ക്ഷേത്രത്തിലെ പൂജാരി പൂജ കഴിഞ്ഞ് പോയതിന് തൊട്ടുപിന്നാലെയാണ് വെള്ളിയും സ്വർണ്ണവും പൂശിയ കിരീടം മോഷണം പോയത്. ബംഗ്ലാദേശി പത്രമായ ദ ഡെയ്‌ലി സ്റ്റാർ പ്രകാരം ദേവൻ്റെ തലയിൽ നിന്ന് കിരീടം നഷ്ടപ്പെട്ടതായി ക്ലീനിംഗ് ജീവനക്കാർ പിന്നീട് കണ്ടെത്തി. 2021 മാർച്ചിൽ ബംഗ്ലാദേശ് സന്ദർശന വേളയിലാണ് പ്രധാനമന്ത്രി മോദി ജശോരേശ്വരി ക്ഷേത്രത്തിന് കിരീടം സമ്മാനിച്ചത്. Read More
സ്വീഡിഷ് അക്കാദമി ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങിന് 2024 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം. “ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യജീവിതത്തിൻ്റെ ദുർബലത തുറന്നുകാട്ടുകയും ചെയ്യുന്ന തീവ്രമായ കാവ്യ ഗദ്യത്തെ” അംഗീകരിച്ചത്, ആഗോളതലത്തിൽ ഏഷ്യൻ സാഹിത്യത്തിന് ഒരു സുപ്രധാന നിമിഷത്തെ അടയാളപ്പെടുത്തുന്നു. ദക്ഷിണ കൊറിയയിലെ ഗ്വാങ്‌ജുവിൽ 1970-ൽ ജനിച്ച ഹാൻ കാങ്, തൻ്റെ ശക്തമായ എഴുത്തിന് അന്താരാഷ്ട്ര അംഗീകാരം നേടി. ഹാൻ്റെ ഏറ്റവും ശ്രദ്ധേയമായ കൃതികളിലൊന്നായ “ഹ്യൂമൻ ആക്ട്സ്” (2014), സാഹിത്യത്തോടുള്ള അവളുടെ സമീപനത്തെ ഉദാഹരിക്കുന്നു. നൂറുകണക്കിന് വിദ്യാർത്ഥികളും നിരായുധരായ സാധാരണക്കാരും കൊല്ലപ്പെട്ട 1980-ലെ […]Read More
പി വി അൻവറിന്റെ പുതിയ സംഘടനയുടെ യോഗം നടത്താൻ അനുമതിയില്ല. അനുമതി നിഷേധിച്ച് PWD റസ്റ്റ് ഹൗസ്. യോഗത്തിന്റെ അനുമതി നിഷേധിച്ചത് മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദേശപ്രകാരമെന്ന് പി വി അൻവർ വ്യക്തമാക്കി. പൊലീസിനെ കാണിച്ച് ഭയപ്പെടുത്തേണ്ടെന്നും അൻവർ പറഞ്ഞു. എറണാകുളം പത്തടിപ്പാലത്തെ PWD റസ്റ്റ് ഹൗസിലാണ് യോഗം നടത്താൻ തീരുമാനിച്ചത്. എംൽഎയേയും സംഘവും PWD റസ്റ്റ് ഹൗസിൽ തുടരുകയാണ്. സ്ഥലത്ത് വൻ പൊലീസ് സന്നാഹം തുടരുകയാണ്.Read More
കണ്ണൂർ:സംസ്ഥാന സ്കൂൾ ഗെയിംസ് ഗുസ്തിയിൽ 17 സ്വർണവും, ഒമ്പത് വെള്ളിയും, 11 വെങ്കലവുമായി 123 പോയിന്റോടെ തിരുവനന്തപുരം ചാമ്പ്യൻമാരായി. 120 പോയിന്റുള്ള കണ്ണുരിനാണ് രണ്ടാം സ്ഥാനം. 74 പോയിന്റുമായി തൃശൂർ മൂന്നാമതായി. ജിംനാസ്റ്റിക്സിൽ 261പോയിന്റുനേടി തിരുവനന്തപുരം ഒന്നാമതെത്തി. 73 പോയന്റുമായി കണ്ണൂർ രണ്ടാം സ്ഥാനത്താണ്. 19 പോയിന്റുള്ള കോഴിക്കോട് മൂന്നാമത്. ബാസ്കറ്റ് ബോളിൽ തൃശൂരിനാണ് ചാമ്പ്യൻഷിപ്പ് .കോഴിക്കോട് രണ്ടും, കോട്ടയം മൂന്നും സ്ഥാനം നേടി. തയ്ക്വാണ്ടോയിൽ 95 പോയിന്റുള്ള കാസർകോടാണ് മുന്നിൽ. 68 പോയിന്റുമായി മലപ്പുറം രണ്ടാമതാണ്.Read More
