News

45 മണിക്കൂര്‍ ധ്യാനം പൂര്‍ത്തിയാക്കി; നരേന്ദ്ര മോദി വിവേകാനന്ദപ്പാറയിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങി

തിരുവള്ളുവരുടെ പ്രതിമയിൽ ആദരമർപ്പിച്ചതിനുശേഷമായിരുന്നു പ്രധാനമന്ത്രിയുടെ മടക്കം. വിവേകാനന്ദ സ്മാരകത്തിൽനിന്നു കന്യാകുമാരി തീരത്തേയ്ക്കു ബോട്ടിലാണ് പ്രധാനമന്ത്രി എത്തിയത് വിവേകാനന്ദപ്പാറയിലെ 45 മണിക്കൂര്‍ ധ്യാനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയില്‍ നിന്നും മടങ്ങി. ധ്യാനത്തിന് പിന്നാലെ തിരുവള്ളുവര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമായിരുന്നു മോദിയുടെ മടക്കം. മൂന്നു സാഗരങ്ങളുടെ സംഗമകേന്ദ്രത്തിന് കിഴക്കേ ചെരുവിലായിരുന്നു മോദിയുടെ ധ്യാനം. സ്മാരക സന്ദർശന വേളയിൽ, പ്രധാനമന്ത്രി മോദി സന്ദർശക പുസ്തകത്തിൽ ഒരു സന്ദേശം എഴുതിയിരുന്നു. “തൻ്റെ ജീവിതത്തിലെ ഓരോ നിമിഷവും രാഷ്ട്ര സേവനത്തിനായി സമർപ്പിക്കും” […]Read More

News

മുല്ലപ്പെരിയാർ ജലനിരപ്പ് 119.10 അടി

കുമളി:       മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വെള്ളിയാഴ്ച രാവിലെ ആറിന് 119. 10 അടിയായി ഉയർന്നു.തലേദിവസം ഇത് 119 അടി ആയിരുന്നു. ഇന്നലെ രാവിലെ മുതലുള്ള 24 മണിക്കൂറിനുളളിൽ ഓരോ സെക്കൻഡിലും 308 ഘനയടി വീതം വെള്ളം അണക്കെട്ടിൽ ഒഴുകിയെത്തുന്നുണ്ട്.Read More

Business

രൂപയുടെ മൂല്യം ഇടിഞ്ഞു

കൊച്ചി:      ഇന്ത്യൻ രൂപയുടെ വിനിമയമൂല്യം വീണ്ടും ഇടിഞ്ഞു. ഇന്റർ ബാങ്ക് ഫോറെക്സ്‌ വിപണിയിൽ അമേരിക്കൻ ഡോളറിനെതിരെ 83.25 നിരക്കിലാണ് വെള്ളിയാഴ്ച രൂപ വ്യാപാരം ആരംഭിച്ചത്. മുൻദിവസത്തെ അവസാന നിരക്കായ 83.32 ൽ നിന്ന് 0.07പൈസ തുടക്കത്തിൽ നേട്ടമുണ്ടാക്കി. പിന്നീട് വ്യാപാരത്തിനിടെ 16 പൈസ നഷ്ടപ്പെട്ട് മൂല്യം 83.48 ലേക്ക് ഇടിഞ്ഞു. ഒടുവിൽ ഡോളറിനെതിരെ 14 പൈസ നഷ്ടത്തിൽ 83.46 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഡോളർ ശക്തിപ്പെട്ടതും ആഭ്യന്തര ഓഹരി വിപണിയിലെ തുടർച്ചയായ നഷ്ടവും കടുത്ത […]Read More

News

കേരളത്തിൽ താമര വിരിയും; തിരുവനന്തപുരം, ആറ്റിങ്ങൽ, തൃശൂർ മണ്ഡലങ്ങൾ ബിജെപിയ്ക്ക് അനുകൂലം

ലോക്സഭ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നു . ഇത്തവണ കേരളത്തിൽ ബിജെപി നേട്ടമുണ്ടാക്കുമെന്നാണ് ഫലങ്ങൾ നൽകുന്ന സൂചന. എക്സിറ്റ് പോൾ റിപ്പോർട്ട് പ്രകാരം കേരളത്തിൽ എൻഡിഎയ്ക്ക് 2-3 സീറ്റുകൾ ലഭിക്കുമെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരം, ആറ്റിങ്ങൽ, തൃശൂർ മണ്ഡലങ്ങൾ ബിജെപിയ്ക്ക് അനുകൂലമായി വിധിയെഴുതും. അതേസമയം കോൺഗ്രസിന് 13-14 സീറ്റുകൾ ലഭിക്കും. ഇടതിന് തിരിച്ചടിയാണ് എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന.  കേരളത്തിൽ എൽഡിഎഫ് 0-1 സീറ്റ്  നേടുമെന്നാണ് എക്സിറ്റ് പോളിൽ പറയുന്നത്. Read More

News

മോദിക്ക്‌ മൂന്നാമൂഴം;ഇന്ത്യ’ മുന്നണി 150 ൽ ഒതുങ്ങിയേക്കും

ദേശീയ തലത്തില്‍ മോദി തരംഗം പ്രവചിച്ച് വിവിധ എക്‌സിറ്റ് പോളുകള്‍. മൂന്നാം തവണയും നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രിയായി അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. റിപ്പബ്ലിക്, ഇന്ത്യ ന്യൂസ്, ജന്‍ കി ബാത്ത്, എന്‍ഡിടിവി, ദൈനിക് ഭാസ്‌കര്‍ എന്നിവരെല്ലാം ബിജെപിക്ക് അനുകൂലമായാണ് പ്രവചിക്കുന്നത്. 350 സീറ്റിന് മുകളില്‍ എന്‍ഡിഎ സഖ്യത്തിന് നേടാന്‍ സാധിക്കുമെന്ന് ആറ് സര്‍വേകള്‍ പ്രവചിക്കുന്നു. പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിക്ക് 150 സീറ്റ് കടക്കാനാകില്ല. ഇന്ത്യാ ന്യൂസ് സര്‍വേ പ്രകാരം 371 സീറ്റ് ബിജെപി […]Read More

News

അവയവക്കടത്ത് കേസിൽ മുഖ്യ പ്രതി പിടിയിൽ

കൊച്ചി : അവയവക്കടത്ത് കേസിൽ മുഖ്യ പ്രതി പിടിയിൽ. ഹൈദരാബാദിൽ‌ നിന്നാണ് കേസിലെ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തത്. സബിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രധാനപ്രതിയെ പിടികൂടിയത്. പ്രതിയെ ആലുവയിലേക്ക് എത്തിച്ചിട്ടുണ്ട്. ഹൈദരാബാദും ബെം​ഗളൂരും ചെന്നൈയും കേന്ദ്രീകരിച്ച് അന്വേഷണം പുരോ​ഗമിക്കുന്നതിനിടെയാണ് മുഖ്യപ്രതി പിടിയിലായത്.Read More

Features

എവറസ്റ്റ് ചരിത്ര താളുകളിൽ

മേയ് 29 എവറസ്റ്റ്‌ദിനം പര്യവേഷണങ്ങൾ 1953-ലെ വിജയകരമായ യാത്രക്കു മുൻപ്, എവറസ്റ്റിന്റെ മുകളിലെത്താനായി എട്ട് ശ്രമങ്ങൾ നടന്നിട്ടുണ്ട്. ഇവയെല്ലാം സംഘടിപ്പിച്ചത് ആല്പൈൻ ക്ലബും, റോയൽ ജിയോഗ്രഫിക് സൊസൈറ്റിയും ചേർന്നാണ്. 1921-ലാണ് ആദ്യത്തെ യാത്ര നടന്നത്.നേപ്പാളിലുടെയുള്ള യാത്ര ആരംഭിക്കുന്നതിനു മുൻപ് തിബറ്റിലൂടെ., അതായത് എവറസ്റ്റിന്റെ വടക്കുവശം വഴിയാണ് ആരോഹണത്തിനു ശ്രമിച്ചിരുന്നത്.1951-ൽ എറിക് ഷിപ്റ്റണിന്റെ നേതൃത്വത്തിലുള്ള ഒരു ചെറിയ സംഘമാണ് എവറസ്റ്റിന് തെക്കുവശം വഴി അതായത് നേപ്പാളിലൂടെയുള്ള ഒരു പാത തെളിച്ചത്. നേപ്പാളിലൂടെയുള്ള പര്യവേഷണത്തിനു മുൻപ് തിബറ്റിലൂടെ എവറസ്റ്റിന്റെ വടക്കുകിഴക്കൻ […]Read More

News

പ്രഗ്നാനന്ദ കാൾസനെ വീഴ്ത്തി

നോർവേ:മുൻ ലോകചാമ്പ്യൻ മാഗ്നസ് കാൾസനെ വീഴ്ത്തി ഇന്ത്യയുടെ കൗമാരതാരം ആർ പ്രഗ്നാനന്ദ. നോർവെ ചെസ് ചാമ്പ്യൻഷിപ്പിലാണ് പതിനെട്ടുകാരന്റെ വിജയം. ചെസിലെ ക്ലാസിക്കൽ രീതിയിൽ കാൾസനെതിരെ നേടുന്ന ആദ്യ ജയമാണ്. മൂന്ന് റൗണ്ട് പൂർത്തിയായപ്പോൾ അഞ്ചു പോയിന്റുമായി പ്രഗ്നാനന്ദ ഒറ്റയ്ക്ക് മുന്നിലെത്തി.അമേരിക്കൻ താരം ഫാബിയാനോ കരുവാന ലോക ചാമ്പ്യൻ ചൈനയുടെ ഡിങ്ങ് ലിറനെ കീഴടക്കി. ഹികാരു നകാമുറ ഫ്രാൻസിന്റെ ഫിറൗസ്ജ അലിറെസയെ തോൽപ്പിച്ചു.അഞ്ചു പോയിന്റുള്ള കരുവാനയാണ് രണ്ടാമത്. വനിതകളിൽ ഇന്ത്യയുടെ ആർ വൈശാലി അപ്രതീക്ഷിത വിജയം തുടരുന്നു.പ്രഗ്നാനന്ദയുടെ സഹോദരിയായ […]Read More

Travancore Noble News