News

ചൈനയുടെ പേടകം ചന്ദ്രനിൽ

ബീജിങ്:ചൈനയുടെ ചാങ് ഇ6 പേടകം ചന്ദ്രന്റെ മറുപുറത്ത് വിജയകരമായി സോഫ്റ്റ്‌ ലാന്റ് ചെയ്തു. സാമ്പിൾ ശേഖരിച്ച് ഉടൻ മടങ്ങുന്നതിനുള്ള ദൗത്യവുമായി ഞായറാഴ്ച പുലർച്ചെ 6.23 നാണ് ഏയ്കൻ സമതലത്തിലിറങ്ങിയത്. മെയ് മൂന്നിന് വിക്ഷേപിച്ച പേടകം എട്ടിനാണ് ചാന്ദ്രപഥത്തിലെത്തിയത്. തുടർന്ന് പടിപടിയായി പഥം താഴ്ത്തി. ഓർബിറ്ററിൽ നിന്ന് 30ന് ലാൻഡർ വേർപെട്ടിരുന്നു. പേടകത്തിലെ ലേസർ ത്രീഡി സ്കാനറിന്റെ സഹായത്തോടെയാണ് സുരക്ഷിതമായ ലാൻഡിങ് സ്ഥലം തെരഞ്ഞെടുത്തതെന്ന് ചൈനാ നാഷണൽ സ്പേയ്സ് അഡ്മിനിസ്ട്രേഷൻ പറഞ്ഞു. ഭൂമിയുമായുള്ള ലാൻഡറിന്റെ ആശയവിനിമയം ഉറപ്പാക്കുന്നത് ക്വക്വിയോ […]Read More

News

സർക്കാരുദ്യോഗസ്ഥൻകൈക്കൂലി വാങ്ങിയാൽ ഭാര്യ കൂട്ടു പ്രതി

മധുര:കൈക്കൂലി വാങ്ങുന്നതിൽനിന്ന് സർക്കാർ ജീവനക്കാരനായ ഭർത്താവിനെ നിരുത്സാഹപ്പെടുത്തേണ്ടത് ഭാര്യയുടെ കടമയാണെന്ന് മദ്രാസ് ഹൈക്കോടതി. ഭർത്താവ് വാങ്ങിയ കൈക്കൂലിയുടെ പങ്കുപറ്റുന്ന ഭാര്യയും പരിണിത ഫലം അനുഭവിക്കേണ്ടിവരുമെന്നും ഹൈക്കോടതിയുടെ മധുര ബെഞ്ചിലെ ജസ്റ്റിസ് കെ കെ രാമകൃഷ്ണൻ നിരീക്ഷിച്ചു.അനധികൃത സ്വത്തു സമ്പാദനക്കേസിൽ പൊലീസുകാരനായ ഭർത്താവിനൊപ്പം പ്രതിയായ ഭാര്യയുടെ ശിക്ഷ റദ്ദാക്കാൻ വിസമ്മതിച്ചു കൊണ്ടാണ് കോടതിയുടെ പരാമർശം.അഴിമതിക്കേസിൽ പ്രതിയായ സബ് ഇൻസ്പെക്ടർ വിചാരണയ്ക്കിടെ മരിച്ചതോടെ ഭാര്യയെ കൂട്ടുപ്രതിയാക്കിയിരുന്നു.Read More

News

പ്രഗ്നാനന്ദ കരുവാനയെ വിഴ്ത്തി

പ്രഗ്നാനന്ദ കരുവാനയെ വിഴ്ത്തിനോർവെ:മുൻ ലോക ചാമ്പ്യനും ഒന്നാം റാങ്കുകാരനുമായ മാഗ്നസ് കാൾസനെ വീഴ്ത്തിയ ഇന്ത്യയുടെ കൗമാരതാരം ആർ പ്രഗ്നാനന്ദ ഫാബിയാനോ കരുവാനയെയും തോൽപ്പിച്ചു. അമേരിക്കൻ താരം ലോകരണ്ടാം റാങ്കുകാരനാണ്. 77 നീക്കത്തിലാണ് പതിനെട്ടുകാരൻ പ്രഗ്നാനന്ദയുടെ വിജയം. നോർവെ ചെസ് ചാമ്പ്യൻഷിപ്പ് അഞ്ച് റൗണ്ട് പൂർത്തിയായപ്പോൾ പത്ത് പോയിന്റുമായി അമേരിക്കയുടെ ഹികാരു നകാമുറയാണ് ഒന്നാമത്. കാൾസന് ഒമ്പത് പോയിന്റുണ്ട്.പ്രഗ്നയ്ക്ക് എട്ടര പോയിന്റ്. വനിതകളിൽ ഇന്ത്യയുടെ ആർ വൈശാലി പത്തു പോയിന്റുമായി ഒന്നാം സ്ഥാനം തുടർന്നു.Read More

News

വയനാട്ടിൽ രാഹുൽ ഗാന്ധി വീണ്ടും വിജയിച്ചേക്കുമെന്ന് ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ

വയനാട് ലോക്‌സഭാ മത്സരത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ശക്തമായി നിലകൊള്ളുന്നുവെന്നും തുടർച്ചയായി ഈ സീറ്റിൽ അദ്ദേഹം വിജയിച്ചേക്കുമെന്നും എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. എക്‌സിറ്റ് പോൾ പ്രകാരം ബിജെപി സ്ഥാനാർത്ഥിയും സംസ്ഥാന പാർട്ടി അധ്യക്ഷനുമായ കെ സുരേന്ദ്രനെതിരെയാണ് രാഹുൽ ഗാന്ധിയുടെ ഈ മുൻതൂക്കം. മുതിർന്ന സിപിഐ നേതാവ് ആനി രാജയാണ് മത്സരരംഗത്തുള്ള മറ്റൊരു സ്ഥാനാർത്ഥി.Read More

News

തിഹാറിൽ കീഴടങ്ങിയ അരവിന്ദ് കെജ്രിവാൾ ജൂൺ 5 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ

ഇടക്കാല ജാമ്യത്തിൻ്റെ കാലാവധി അവസാനിച്ചതോടെ അരവിന്ദ് കെജ്രിവാൾ തിഹാർ ജയിലിലേയ്ക്ക് മടങ്ങി. എന്നാൽ ഞായറാഴ്ച ജൂൺ അഞ്ച് വരെ ജുഡീഷ്യൽ കസ്റ്റഡിയിലേക്കാണ് വിട്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കെജ്രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.  കീഴടങ്ങിയതിന് ശേഷം ജയിൽ ഉദ്യോഗസ്ഥർ കെജ്‌രിവാളിനെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുമെന്ന് വൃത്തങ്ങൾ അറിയിച്ചു. മെഡിക്കൽ ചെക്കപ്പിൽ അദ്ദേഹത്തിൻ്റെ ഷുഗർ, രക്തസമ്മർദ്ദം എന്നിവയുടെ അളവും ജയിൽ അധികൃതർ രേഖപ്പെടുത്തും. കീഴടങ്ങുന്നതിന് മുമ്പ്, കെജ്‌രിവാൾ രാജ് ഘട്ടിൽ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിക്കുകയും കൊണാട്ട് പ്ലേസിലെ ഹനുമാൻ […]Read More

Sports

ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

ന്യൂയോർക്ക്:ട്വന്റി20 ലോകകപ്പിനുള്ള ആദ്യ മത്സരം ഇന്നു രാവിലെ ആറിന് ആതിഥേയരായ അമേരിക്കയും ക്യാനഡയും തമ്മിൽ നടക്കും. രാത്രി എട്ടു മണിക്ക് വെസ്റ്റിൻഡീസ് പപ്പുവ ന്യൂഗിനിയെ നേരിടും. ഇന്ത്യയുടെ ആദ്യമത്സരം ബുധനാഴ്ച രാത്രി എട്ടിന് അയർലൻഡുമായാണ്. ഇന്ത്യ ലോകകപ്പ് നേടിയിട്ട് 17 വർഷമായി. 2007 ൽ മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തിലാണ് കപ്പ് നേടുന്നത്. എന്നാൽ 2014 ൽ റണ്ണറപ്പായി.ഇന്ത്യൻ ടീമിൽ മാറ്റത്തിനു മുമ്പുള്ള അവസാന ലോകകപ്പാണ്.Read More

News

ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

ന്യൂയോർക്ക്:ട്വന്റി20 ലോകകപ്പിനുള്ള ആദ്യ മത്സരം ഇന്നു രാവിലെ ആറിന് ആതിഥേയരായ അമേരിക്കയും ക്യാനഡയും തമ്മിൽ നടക്കും. രാത്രി എട്ടു മണിക്ക് വെസ്റ്റിൻഡീസ് പപ്പുവ ന്യൂഗിനിയെ നേരിടും. ഇന്ത്യയുടെ ആദ്യമത്സരം ബുധനാഴ്ച രാത്രി എട്ടിന് അയർലൻഡുമായാണ്. ഇന്ത്യ ലോകകപ്പ് നേടിയിട്ട് 17 വർഷമായി. 2007 ൽ മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തിലാണ് കപ്പ് നേടുന്നത്. എന്നാൽ 2014 ൽ റണ്ണറപ്പായി.ഇന്ത്യൻ ടീമിൽ മാറ്റത്തിനു മുമ്പുള്ള അവസാന ലോകകപ്പാണ്.Read More

News

പോളിങ് 55.45 ശതമാനം മാത്രം

ന്യൂഡൽഹി:പൊതു തെരഞ്ഞെടുപ്പിന്റെ അന്തിമഘട്ടത്തിൽ ശനിയാഴ്ച വൈകിട്ട് അഞ്ചുമണിവരെ പോളിങ് 59.45 ശതമാനം മാത്രo.അവസാനഘട്ട പോളിങ്ങിൽ പലയിടത്തും അനിഷ്ട സംഭവങ്ങളുണ്ടായി. ബംഗാളിൽ തൃണമുൽ കോൺഗ്രസ്-ബിജെപി പ്രവർത്തകർ പയിടത്തും ഏറ്റുമുട്ടി.പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ, നടി കങ്കണ റണാവത്ത്, ലാലുപ്രസാദ് യാദവിന്റെ മകൾ മിസ ഭാരതി, മമതാ ബാനർജിയുടെ അനന്തിരവൻ അഭിഷേക് ബാനർജി തുടങ്ങി നിരവധി പ്രമുഖർ ഏഴാം ഘട്ടത്തിൽ ജനവിധി തേടി. വോട്ടെടുപ്പ് പുർത്തിയായശേഷം വാർത്താ സമ്മേളനം നടത്തുന്ന കീഴ്‌വഴക്കം ഇത്തവണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ […]Read More

Travancore Noble News