News

ബാർകോഴ വിവാദത്തിൽ മലക്കംമറിഞ്ഞ് അനിമോൻ

തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തിൽ മലക്കം മറിഞ്ഞ് ബാർ ഉടമകളുടെ സംഘടന, ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് അനിമോൻ. പണം പിരിക്കാൻ ആവശ്യപ്പെട്ടത് സംഘടനയ്ക്ക് കെട്ടിടം വാങ്ങാനെന്നാണ് അനിമോന്റെ പുതിയ വിശദീകരണം. സംഘടനയിലെ അംഗങ്ങളോട് എന്ന ആമുഖത്തിൽ തുടങ്ങുന്ന ദീര്‍ഘമായ വാട്സ് ആപ്പ് സന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. സന്ദേശത്തിൽ ഓഡിയോ തെറ്റിദ്ധാരണ ഉണ്ടാക്കിയതിൽ അനിമോൻ ഖേദം പ്രകടിപ്പിച്ചു. കെട്ടിടവും സ്ഥലവും വാങ്ങിക്കാനുള്ള പണപ്പിരിവിനാണ് നിര്‍ദേശം നല്‍കിയത്. എക്സിക്യൂട്ടീവ് യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് തന്നെ […]Read More

News

സ്വന്തം വാഹനം ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കാം

തിരുവനന്തപുരം:സ്വന്തം വാഹനത്തിൽ ഡ്രൈവിങ് പഠിക്കാനും സ്വന്തം വാഹനത്തിൽ ടെസ്റ്റിന് പങ്കെടുക്കാനും അവസരമൊരുക്കി ഗതാഗത വകുപ്പിന്റെ ഉത്തരവ്. മെയ് 15 ലെ ഡ്രൈവിങ് സ്കൂൾ ഉടമകളുടെയും തൊഴിലാളികളുടെയും യൂണിയനുകളുമായി നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ നടപ്പാക്കുന്നുതുമായി ബന്ധപ്പെട്ട ഉത്തരവിലാണ് പുതിയ നിർദ്ദേശം. ദിവസം ഒരു എംവിഐ 40 ടെസ്റ്റും, രണ്ട് എംവിഐ 80 ടെസ്റ്റും നടത്തണം.കൂടുതൽ അപേക്ഷകരുള്ള ആർടിഒ, ജോയിന്റ് ആർടിഒ ഓഫീസുകളിൽ മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റ് വിഭാഗത്തിൽ നിന്ന് കൂടുതൽ ഉദ്യോഗസ്ഥരെവച്ച് ടെസ്റ്റ് നടത്തണം. ഓരോ ഡ്രൈവിങ് സ്കൂളിനും […]Read More

Sports

ദേശീയ ജൂനിയർ മീറ്റ് കേരളത്തിൽ

തേഞ്ഞിപ്പലം:ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റ് നവംബറിൽ കേരളത്തിൽ നടക്കും. നവംബർ 7മുതൽ 11വരെയുള്ള ദിവസങ്ങളിലാണ് മത്സരം. വേദി സംബന്ധിച്ച അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും കലിക്കറ്റ് സർവകലാശാല സിന്തറ്റിക് ട്രാക്കിനാണ് പ്രഥമ പരിഗണന. അണ്ടർ 16, അണ്ടർ 18, അണ്ടർ 20 വിഭാഗങ്ങളിലായി രണ്ടായിരത്തോളം താരങ്ങൾ മാറ്റുരയ്ക്കും.Read More

Cinema

സിനിമ

ഷോർട്ട് ഫിലിം ഫെസ്റ്റിവൽ തിരുവനന്തപുരം:ലോകപരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്റ്റെയ് നബിൾ ഡെവലപ്പ്മെന്റ് ആൻഡ് ഗവേണൻസ്, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻവയോൺമെന്റ് ആൻഡ്‌ ഡെവലപ്പ്മെന്റ് എന്നിവയുടെ നേതൃത്വത്തിൽ പരിസ്ഥിതി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കും. പ്രാദേശിക പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ വിദ്യാർഥികൾക്കും യുവാക്കൾക്കും പരമാവധി നാല് മിനിറ്റ് ദൈർഘ്യമുള്ള എൻട്രികൾ ജൂൺ 5 വരെ അയയ്ക്കാം. പരിസ്ഥിതിദിന വാരാചരണത്തിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും സമ്മാനം നൽകുയും ചെയ്യും. ഫോൺ: 8301870991.Read More

News

കമല ഹാരിസിന്റെ പ്രസംഗം തടസ്സപ്പെടുത്തി

ഫിലാഡൽഫിയ:ഗാസയിൽ ഇസ്രയേൽ നടത്തുന്ന കൂട്ടക്കുരുതിക്ക് അമേരിക്ക നൽകുന്ന പിന്തുണയിൽ പ്രതിഷേധിച്ച് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ പ്രസംഗം തൊഴിലാളികൾ തടസ്സപ്പെടുത്തി. ഫിലാഡൽഫിയയിൽ നടന്ന ട്രേഡ് യൂണിയൻ അന്തർദേശീയ സമ്മേളനത്തിലാണ് സർവീസ് എംപ്ലോയിസ് ഇന്റർനാഷണൽ യൂണിയൻ പ്രവർത്തകർ പ്രതിഷേധിച്ചത്. കമല ഹാരിസ് സംസാരിക്കുന്നതിനിടെ പലസ്തീനെ സ്വതന്ത്രമാക്കുക എന്ന് മുദ്രാവാക്യം മുഴക്കുകയും പലസ്തീൻ പതാകകൾ ഉയർത്തിക്കാട്ടുകയും ചെയ്തു.ഇസ്രയേൽ നടത്തുന്ന വംശഹത്യയിൽ കമല ഹാരിസും,പ്രസിഡന്റ് ജോ ബൈഡനും പങ്കാളികളാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു.Read More

Education

കീം 2024: ട്രയൽ ടെസ്റ്റ് നാളെ

എൻജിനീയറിങ്, ഫാർമസി കോഴ്സിലേക്കുള്ള (കീം 2024 )കംപ്യൂട്ടർ അധിഷ്ഠിതപ്രവേശന പരീക്ഷയ്ക്ക് മുന്നോടിയായി മെയ് 25 ന്നടത്തുന്ന ട്രയൽ ടെസ്റ്റിൽ പങ്കെടുക്കാൻ അഡ്മിഷൻ സ്ലീപ് വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.അഡ്മിഷൻ സ്ലിപ്പിലെ സമയത്ത് അനുവദിച്ച പരീക്ഷാ കേന്ദ്രത്തിൽ ട്രയൽ ടെസ്റ്റിനായി റിപ്പോർട്ട് ചെയ്യണം. വിവരങ്ങക്ക്: www.cee.kerala.gov.in.Read More

News

ഗ്ലോബൽ സിറ്റീസ് ഇൻഡക്സിൽ മികച്ച നേട്ടവുമായി കേരളത്തിലെ നഗരങ്ങൾ

ന്യൂഡൽഹി:           ഓക്സ്ഫെസ് ഇക്കണോമിക്ക് ഗ്ലോബൽ സിറ്റീസ് ഇൻഡക്സിൽ മികച്ച നേട്ടവുമായി കേരളത്തിലെ നഗരങ്ങൾ.ജീവിത നിലവാരസൂചികയിൽ  ഇന്ത്യൻനഗരങ്ങളിൽ ഒന്നാം സ്ഥാനം തിരുവനന്തപുരത്തിന്. പട്ടികയിയിലുള്ള 1000 നഗരങ്ങളിൽ 748-ാം റാങ്ക് നേടിയ തിരുവനന്തപുരമാണ് ഇന്ത്യൻ നഗരങ്ങളിൽ ഒന്നാമത്. ഇന്ത്യയിലെ മറ്റ് പ്രമുഖനഗരങ്ങളായ  മുംബൈ(915), ന്യൂഡൽഹി(838), ബംഗളുരു(847) എന്നീ നഗരങ്ങളെ പിന്നിലാക്കിയാണ് തിരുവനന്തപുരം മുന്നിൽ എത്തിയത്. തിരുവനനന്തപുരത്തിന്  പിന്നിലായി കേരളത്തിലെനഗരങ്ങളായ കോട്ടയവും(753), തൃശ്ശൂരും(757), കൊല്ലവും (758), കൊച്ചിയും (765), കണ്ണുരും(768) റാങ്കുകൾ നേടി. നഗരവാസികളുടെ […]Read More

News

എയർ ഇന്ത്യ നഷ്ടപരിഹാരം നൽകണം

തിരുവനന്തപുരം:         മസ്കറ്റിൽ മരിച്ച നമ്പി രാജേഷിന്റെ കുടുംബത്തിന് ഒരു കോടിയിൽ കുറയാത്ത തുക നഷ്ടപരിഹാരമായി നൽകണമെന്ന് കേരള അസോസിയേഷൻ ഓഫ് ട്രാവൽ ഏജന്റ്സ് എയർ ഇന്ത്യ എക്സ്പ്രസ് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു. സമരം മൂലമോ സാങ്കേതിക തകരാറുമൂലമോ സർവീസുകൾ റദ്ദാക്കിയാൽ യാത്രക്കാർക്ക് നൽകേണ്ട സൗകര്യങ്ങളെക്കുറിച്ച് ചില നടപടിക്രമങ്ങൾ കേന്ദ്ര വ്യോമയാന വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്.ഇതൊന്നും എയർ ഇന്ത്യ സമരംമൂലം യാത്ര മുടങ്ങിയവർക്ക് ലഭ്യമായില്ല. നമ്പി രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ […]Read More

News

ഐടി പാർക്കുകളിലും മദ്യവിൽക്കാം ; സർക്കാർ നിർദ്ദേശം നിയമസഭാ സമിതി അം​ഗീകരിച്ചു

തിരുവനന്തപുരം: ഇനി ഐടി പാർക്കുകളിലും മദ്യവിൽക്കാം. ഐടി പാർക്കുകളിൽ മദ്യശാല അനുവദിക്കാനുള്ള ചട്ടഭേദഗതിയിലെ സർക്കാർ നിർദ്ദേശം നിയമസഭാ സമിതി അം​ഗീകരിച്ചു. ഇതോടെ ഐടി പാർക്കുകളിൽ ബാറുടമകൾക്കും മദ്യം വിൽക്കാം. ഐടി പാർക്കുകൾക്ക് നേരിട്ടോ, പ്രമോട്ടർ നിർദ്ദേശിക്കുന്ന കമ്പനിക്കോ മദ്യവിൽപ്പനശാല നടത്താം. ഇതിനായി ഐടി പാർക്കുകൾക്ക് എഫ്എൽ4സി ലൈസൻസ് നൽകും. 20 ലക്ഷം രൂപയായിരിക്കും ലൈസൻസ് ഫീസ്. രാവിലെ 11 മണി മുതൽ രാത്രി 11 വരെ പ്രവർത്തിപ്പിക്കാം. പ്രതിപക്ഷത്തിന്റെ എതിർപ്പുകൾ മറികടന്നാണ് ചട്ടഭേദ​ഗതിക്ക് അം​ഗീകാരം നൽകിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് […]Read More

Travancore Noble News