തിരുവനന്തപുരം: 2025 -ലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി (പൂജവയ്പ്) സംസ്ഥാനത്തെസർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും, സംസ്ഥാനത്ത്നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും,പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദുർഗ്ഗാഷ്ടമിദിവസമായ സെപ്റ്റംബർ 30 ചൊവ്വാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു ഈ ദിവസം നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ നിയമസഭയുമായിബന്ധപ്പെട്ട ചുമതലയുള്ള ഉദ്യോഗസ്ഥർ ചുമതല കൃത്യമായി നിർവ്വഹിക്കേണ്ടതും,ഇക്കാര്യം ഓഫീസ് മേധാവികൾ ഉറപ്പുവരുത്തേണ്ടതുമാണ്.Read More
കൊല്ലം: അമൃതാനന്ദമയിക്ക് ഇടതു സർക്കാർ ആദരമൊരുക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ മലയാളത്തില് പ്രസംഗിച്ചതിന്റെ രജത ജൂബിലി ആഘോഷവേളയിലാണ് സംസ്ഥാന സർക്കാർ ആദരിക്കുന്നത്. ഇന്ന് (സെപ്റ്റംബർ 26) വൈകിട്ട് 5ന് അമൃത വിശ്വാവിദ്യാപീഠം അമൃതപുരി ക്യാംപസിൽ നടക്കുന്ന ചടങ്ങിൽ സാംസ്കാരികമന്ത്രി സജി ചെറിയാൻ, ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ എന്നിവർ ചേർന്നാണ് അമൃതാനന്ദമയിയെ ആദരിക്കുക. രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി “ഒരു ലോകം, ഒരു ഹൃദയം” എന്ന വിഷയത്തിൽ മലയാളഭാഷയുടെ പ്രചാരണവും പരിപോഷണവും ലക്ഷ്യമാക്കി സ്കൂൾ വിദ്യാർത്ഥികൾക്കായി […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വിവിധയിടങ്ങളിൽ കനത്ത മഴ. രണ്ട് ജില്ലകളില് യെല്ലോ അലർട്ടും അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ഏറ്റവും പുതിയ റഡാർ ചിത്രപ്രകാരം തിരുവനന്തപുരം, തൃശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. കനത്ത മഴ പെയ്യുന്ന പശ്ചാത്തലത്തിൽ […]Read More
തിരുവനന്തപുരം : മലയാള സിനിമയിലെ അമരനായകൻ മധു സാറിന് 92-ാം ജന്മദിനാശംസകൾ മലയാള സിനിമയിലെ ജീവനുള്ള ഇതിഹാസമായ മധു സാർ തന്റെ 92-ാം ജന്മദിനം ആഘോഷിക്കുന്ന വേളയിൽ, ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് (FWJ) തിരുവനന്തപുരം ജില്ലയിലെ നേതാക്കൾ അദ്ദേഹത്തെ നേരിൽട്ടി കണ്ട് ഹൃദയംഗമമായ ആശംസകൾ അർപ്പിച്ചു. ഫിലിം ഡയറക്ടറും IFWJ സംസ്ഥാന കമ്മിറ്റി അംഗവുമായ സുനിൽദത്ത് സുകുമാരൻ , ജില്ലാ പ്രസിഡന്റ് സജ്ജാദ് സഹീർ ,ജില്ലാ സെക്രട്ടറി പ്രേംകുമാർ എം എസ് . ട്രഷറർ റെജി […]Read More
ബംഗാൾ ഉൾകടലിൽ പുതിയ ന്യുന മർദ്ദം ഇന്ന് രൂപപ്പെട്ടേക്കും. പസഫിക് സമുദ്രത്തിൽ ചുഴാലിക്കാറ്റുകൾ നിലനിൽക്കുന്നു ഇതിന്റെ സ്വാധീന ഫലമായി കേരളത്തിൽ ഇന്നലെ രാത്രി മുതൽ മഴയിൽ വർധനവ്. ഇന്നും നാളെയും തെക്കൻ കേരളത്തിൽ കൂടുതൽ മഴ സാധ്യത. തുടർന്ന് ന്യുന മർദ്ദം / തീവ്ര ന്യുന മർദ്ദം കരയോട് അടുക്കുന്നതിനനുസരിച്ചു വടക്കൻ കേരളത്തിലും മഴയിൽ വർധനവ് പ്രതീക്ഷിക്കുന്നു.Read More
തിരുവനന്തപുരം : വെങ്ങാനൂരിൽ ഭക്ഷണം കഴിക്കുന്നതിനിടെ വിദ്യാർഥിനി കുഴഞ്ഞു വീണു മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളെജിലെ അഞ്ചാം വർഷ നഴ്സിങ് വിദ്യാർഥിനിയായ എസ്.എൽ. വൃന്ദയാണ് മരിച്ചത്. വീട്ടിൽ നിന്നും ഭക്ഷണം കഴിക്കുന്നതിനിടെ വൃന്ദ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. ഭക്ഷണം കഴിക്കുന്നതിനിടെ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് വൃന്ദ അമ്മയോട് പറയുകയായിരുന്നു. പറഞ്ഞ് കഴിഞ്ഞ ഉടൻ തന്നെ വൃന്ദ കുഴഞ്ഞു വീഴുകയാണ് ഉണ്ടായത്.Read More
തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിലെ പ്ലാസ്റ്റിക് സർജറി വിഭാഗത്തിനു കീഴിൽ പ്രവർത്തിക്കുന്ന ബേൺഡ് യൂണിറ്റിലെ എൻപിപിഎംബിഐ പ്രോജക്ടിൽ മെഡിക്കൽ ഓഫീസറെ കരാറിൽ നിയമിക്കുന്നു. രണ്ട് ഒഴിവുണ്ട്. എം.എസ് / ഡി.എൻ.ബി ജനറൽ സർജറി അല്ലെങ്കിൽ എം.ബി.ബി.എസ് ആണ് യോഗ്യത. 50,000 രൂപയാണ് പ്രതിമാസ വേതനം. ഒരു വർഷമാണ് കരാർ കാലാവധി. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 25ന് രണ്ടുമണിക്ക് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ടെത്തണം.Read More
തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് വൻ കവർച്ച. മുൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ ഗിൽബർട്ടിന്റെ വെണ്ണിയൂരിലെ വീട്ടിലാണ് കവർച്ച നടന്നത്. 20 പവൻ സ്വര്ണ്ണവും 1 ലക്ഷം രൂപയുമാണോ മോഷണം പോയത്. വീട്ടില് ആളുല്ലാത്ത സമയത്താണ് കവര്ച്ച നടന്നത്. വീടിന്റെ രണ്ടാമത്തെ നിലയിൽ സൂക്ഷിച്ചിരുന്ന 20 പവന്റെ സ്വർണമാണ് മോഷണം പോയത്. താഴത്തെ നിലയിലെ മുറിയിൽ നിന്നും ഒരു ലക്ഷം രൂപയും മോഷണം പോയിട്ടുണ്ട്. സഹോദരിയുടെ മകന്റെ മരണവുമായി ബന്ധപ്പെട്ട് തൊട്ടടുത്തുള്ള സഹോദരിയുടെ വീട്ടിലാണ് വീട്ടുകാർ രാത്രി ഉറങ്ങാൻ പോകുന്നത്. […]Read More
ചെന്നൈ: കെ.ജെ.യേശുദാസിന് തമിഴ്നാട് സർക്കാരിന്റെ എം.എസ്. സുബ്ബലക്ഷ്മി പുരസ്കാരം. സംഗീത മേഖലയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് തമിഴ്നാട് സർക്കാർ പുരസ്കാരം സമ്മാനിക്കുന്നത്. ഗായിക ശ്വേത മോഹനും നടി സായ് പല്ലവിക്കും ആണ് കലൈ മാമണി പുരസ്കാരം. അടുത്ത മാസം ചെന്നൈയിൽ വച്ചായിരിക്കും പുരസ്കാര വിതരണം. സായ് പല്ലവിക്ക് ലഭിച്ചത് 2021ലെ കലൈ മാമണി പുരസ്കാരമാണ്. ശ്വേതയ്ക്ക് നൽകുന്നത് 2023 ലെ കലൈമാമണി പുരസ്കാരം ആണ്. നടൻ എസ്.ജെ. സൂര്യ സംവിധായകൻ ലിംഗുസ്വാമി എന്നിവർ സായ് പല്ലവിക്ക് […]Read More
തിരുവനന്തപുരം: മണ്ണന്തല- മരുതൂരിൽ കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തിരുവനന്തപുര മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട കെഎസ്ആർടിസി ബസ് എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ട് വാഹനങ്ങളുടേയും ഡ്രൈവർമാരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അരമണിക്കൂർ എടുത്താണ് ഡ്രൈവർമാരെ വാഹനങ്ങളിൽ നിന്ന് പുറത്തെടുത്തേത്. 26 യാത്രക്കാരാണ് കെഎസ്ആർടിസി ബസിൽ ഉണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ 12 പേരെ ഇതുവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡ് […]Read More
