മുക്കൂട് മിനിസ്റ്റേഡിയത്തിന്റെ നവീകരണോദ്ഘാടനം നടന്നു കുണ്ടറ : ഗ്രാമീണ മേഖലയിൽ കളി സ്ഥലങ്ങൾ വർദ്ധിപ്പിക്കുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. കുണ്ടറ പഞ്ചായത്ത് മൂന്നാം വാർഡ് മുക്കൂട് മിനി സ്റ്റേഡിയത്തിന്റെ നവീകരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പഞ്ചായത്തിൽ ഒരു സ്റ്റേഡിയം എന്നതിലുപരി വാർഡ് തലത്തിൽ സ്ഥലങ്ങൾ ഉണ്ടെങ്കിൽ ചെറിയ സ്റ്റേഡിയങ്ങളും സർക്കാരിന്റെ പരിഗണനയിൽ ഉണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു. പിസി വിഷ്ണുനാഥ് എം എൽ എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം സി […]Read More
മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും നെയ്യാർഡാം കിക്മ എം.ബി.എ. കോളേജും സംയുക്തമായി ആഗസ്റ്റ് 23 ശനിയാഴ്ച 9.30 മുതൽ നെയ്യാർഡാമിലെ കിക്മ ക്യാമ്പസിൽ ‘മിനി ജോബ്ഫെയർ’ സംഘടിപ്പിക്കുന്നു. സ്വകാര്യമേഖലയിലെ നിരവധി കമ്പനികളിൽ നിന്നായി 500ലധികം ഒഴിവുകളിലേക്ക് അർഹരായവരെ തിരഞ്ഞെടുക്കും. പ്രമുഖ കോർപ്പറേറ്റ് സ്ഥാപനങ്ങളായ എച്ച്.ഡി.എഫ്.സി ലൈഫ് ഇൻഷ്വറൻസ്, മുത്തൂറ്റ് മൈക്രോഫിൻ, നിപ്പോൺ ടോയോട്ട, മരക്കാർ മോട്ടോർസ്, ലുലു ഗ്രൂപ്പ്, ഭാരതി എക്സാ ലൈഫ് ഇൻഷ്വറൻസ് തുടങ്ങിയ സ്ഥാപനങ്ങൾ പങ്കെടുക്കും. സെയിൽസ്, മാർക്കറ്റിംഗ്, ഡെലിവറി, ഇലക്ട്രോണികസ്, അഡ്മിനിസ്ട്രേഷൻ എന്നീ മേഖലകളിൽ നിന്നാണ് കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പത്താം ക്ലാസ്സ്, പ്ലസ് ടു, ഐ.ടി.ഐ, ഡിഗ്രി പോസ്റ്റ് ഗ്രാജുവേഷൻ […]Read More
കേരള വനഗവേഷണ സ്ഥാപനത്തിൽ 2026 മാർച്ച് 31 വരെ കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ Maintenance of Facilities in the Soil Science Department ൽ പ്രൊജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവിലേക്ക് ആഗസ്റ്റ് 19 രാവിലെ 10 ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ അഭിമുഖം നടത്തുന്നു. വിശദവിവരങ്ങൾക്ക്: www.kfri.res.in.Read More
പാലക്കാട്: സൗഹൃദം നിരസിച്ച പെൺകുട്ടിയുടെ വീടിനു നേരെ പെട്രോൾ ബോംബെറിഞ്ഞ രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. പാലക്കാട് കുത്തന്നൂരിലാണ് സംഭവം. പുതുശ്ശേരി സ്വദേശി രാഹുൽ, തോലന്നൂർ സ്വദേശി രാഹുൽ എന്നിവരാണ് പിടിയിലായത്. ആക്രമണത്തിൽ ബെഡ്റൂമിന്റെ ജനൽ ചില്ലകൾ തകർന്നിരുന്നു. 17 വയസുള്ള പെൺകുട്ടിയുടെ വീടാണ് യുവാക്കൾ ആക്രമിച്ചത്. പെൺകുട്ടിയ്ക്ക് നേരത്തെ ഇവരുമായി സൗഹൃദം ഉണ്ടായിരുന്നു. എന്നാൽ ഇവരിൽ ഒരാളുമായുള്ള ചില പ്രശ്നങ്ങൾ കാരണം പെൺകുട്ടി സൗഹൃദത്തിൽ നിന്ന് പിന്മാറി. ഇതിനു പിന്നാലെ ബൈക്കിലെത്തിയാണ് വീടിന് നേരെ പെട്രോൾ […]Read More
ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ചു. ഉക്രെയ്ന് സംഘര്‍ഷം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പങ്കുവയ്ക്കാനാണ് പുടിന് മോദിയുമായി ആശയവിനിമയം നടത്തിയത്. വെടിനിര്‍ത്തല്‍ കരാറുകളില്ലാതെ അവസാനിച്ച അലാസ്കയിലെ ഉന്നതതല ഉച്ചകോടിക്ക് ശേഷം ആദ്യമായാണ് പുടിന് മോദിയുമായി ആശയവിനിമയം നടത്തുന്നത്. ഫോണ്‍ സംഭാഷണത്തിന് ശേഷം, ഉക്രെയ്ന് സംഘര്‍ഷം സമാധാനപരമായി പരിഹരിക്കണമെന്ന് ഇന്ത്യ നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ടെന്നും, ഈ വിഷയത്തിലുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കുന്നുണ്ടെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി. ‘അലാസ്കയില്‍ […]Read More
തിരുവനന്തപുരം: കാസർകോട് കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥിയുടെ കർണപുടം തകർന്ന സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. കാസർകോട് ഡെപ്യൂട്ടി ഡയറക്ടർക്കാണ് അന്വേഷണ ചുമതല. വിദ്യാർഥികൾ തെറ്റുചെയ്താൽ നിയമം നോക്കി മാത്രമേ ശിക്ഷ നടപടികൾ സ്വീകരിക്കാവൂ എന്നും കുട്ടികളെ ഒരു കാരണവശാലും ഉപദ്രവിക്കരുതെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. പത്താം ക്ലാസ് വിദ്യാർഥിയായ അഭിനവ് കൃഷ്ണനാണ് പ്രധാനാധ്യാപകൻ അശോകൻ്റെ മർദനത്തെ തുടർന്ന് പരിക്കേറ്റത്. ഓഗസ്റ്റ് 11 ന് സ്കൂളിലെ അസംബ്ലിക്കിടെ കാലുകൊണ്ട് ചരൽ […]Read More
തിരുവനന്തപുരം: റാപ് ഗായകൻ വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരെ എതിരെ വീണ്ടും ലൈംഗികാതിക്രമ പരാതികൾ. വേടൻ ലൈംഗികാതിക്രമം നടത്തിയെന്ന് വെളിപ്പെടുത്തി 2 യുവതികൾ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയെന്നാണ് സൂചന. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികൾ ഡിജിപിക്ക് ഇന്ന് കൈമാറുമെന്നാണു വിവരം. ഇരുവരും മുഖ്യമന്ത്രിയെ കാണാൻ സമയം തേടിയിരുന്നു. 2020ലാണ് സംഭവമെന്നാണ് ഒരു യുവതിയുടെ പരാതി. 2021ലാണ് രണ്ടാമത്തെ പരാതി. ദളിത് സംഗീതത്തിൽ ഗവേഷണം നടത്താനായി വേടനെ ഫോണിൽ വിളിച്ച യുവതിയെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചു […]Read More
ബിജാപ്പൂര്‍: ഛത്തീസ്ഗഡിലെ ബിജാപ്പൂര്‍ ജില്ലയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒരു ജവാന് വീരമൃത്യു, മൂന്ന് പേര്‍ക്ക് പരിക്ക്. ഐഇഡി (കുഴിബോംബ്) പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിലാണ് ജവാന് ജീവന് നഷ്ടമായത്. ജില്ലാ റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി) ജവാനാണ് വീരമൃത്യു വരിച്ചത്. ഡിആര്‍ജി സംഘം ഇന്ദ്രാവതി ദേശീയോദ്യാനത്തിനുള്ളില്‍ നക്സല്‍ വിരുദ്ധ ഓപ്പറേഷന് നടത്തുന്നതിനിടെയായിരുന്നു ഇന്ന് രാവിലെ സ്ഫോടനമുണ്ടായത്. ഞായറാഴ്ച്ചയാണ് ഓപ്പറേഷന് ആരംഭിച്ചത്. നിഗേഷ് നാഗ് എന്ന ജവാനാണ് ജീവന് നഷ്ടമായത് എന്ന് തിരിച്ചറിഞ്ഞു. പരിക്കേറ്റ് മൂന്ന് സൈനികര്‍ക്കും സംഭവസ്ഥലത്ത് വച്ചുതന്നെ പ്രഥമശുശ്രൂഷ നല്‍കുകയും […]Read More
മലപ്പുറം കുറ്റിപ്പുറത്ത് ബസ് മറിഞ്ഞ് അപകടം. കുറ്റിപ്പുറത്ത് കൈലാസ് ഓഡിറ്റോറിയത്തിന് സമീപമാണ് അപകടം. കോട്ടക്കലില്‍ നിന്നും ചമ്രവട്ടത്തേക്ക് വിവാഹനിശ്ചയത്തിനായി പോകുന്ന സംഘമാണ് ബസിലുണ്ടായിരുന്നത്.നിയന്ത്രണം വിട്ട ബസ് മറ്റ് വാഹനങ്ങളില്‍ ഇടിച്ച് മറിയുകയായിരുന്നു. ഒരു കുഞ്ഞുള്‍പ്പെടെ അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ബസ് നിയന്ത്രണം വിട്ട് കുഴിയില്‍ വീണതാണ് മറിയാന്‍ കാരണം.Read More
കോഴിക്കോട്ട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം;3 മാസം പ്രായമുള്ള കുഞ്ഞിനും യുവാവിനും രോഗം സ്ഥിരീകരിച്ചു
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പനി ബാധിച്ച് ചികിത്സ തേടിയ രണ്ട് പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും യുവാവിനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും മൂന്ന് ആഴ്ചയോളമായി ആശുപത്രിയില്‍ ചികിത്സയിലാണ്. ഓമശ്ശേരി സ്വദേശിയാണ് കുഞ്ഞ്. യുവാവ് അന്നശ്ശേരി സ്വദേശിയുമാണ്. മെഡിക്കല്‍ കോളേജില്‍ നടത്തിയ സ്രവ പരിശോധനയിലാണ് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. ഇരുവരുടേയും വീടുകളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി ജലത്തിന്റെ സാംപിളുകള്‍ ശേഖരിച്ചു. കഴിഞ്ഞ ദിവസം താമരശ്ശേരിയില്‍ നാലാം ക്ലാസുകാരി അമീബിക് […]Read More