താരസംഘടനയായ അമ്മയിലെ വോട്ടെടുപ്പ് പൂര്ത്തിയായി; 58.89 ശതമാനം പോളിംഗ്; വോട്ടെണ്ണൽ 2ന് കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ വോട്ടെടുപ്പ് പൂർത്തിയായി. ഉച്ചയ്ക്ക് 1ന് വോട്ടെടുപ്പ് പൂർത്തിയായപ്പോൾ ആകെയുള്ള 506 പേരിൽ 298 പേർ വോട്ട് ചെയ്തു. 58.89 ശതമാനം പോളിങ്. രണ്ടുമണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. നാലുമണിക്കാകും ഔദ്യോഗിക ഫലപ്രഖ്യാപനം. കൊച്ചി ലുലു മാരിയറ്റ് ഹോട്ടലിൽ രാവിലെ 10നാണ് വോട്ടെടുപ്പ് ആരംഭിച്ചത്. സംഘടനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. സൂപ്പർ താരങ്ങളിൽ മോഹൻലാൽ വോട്ട് ചെയ്യാനെത്തി. സ്ഥലത്തില്ലാത്തതിനാൽ […]Read More
ജമ്മു കശ്മീർ: കിഷ്ത്വാർ ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തിൽ 22 പേർ മരിച്ചതായി ജമ്മു കശ്മീർ പൊലീസ്. കിഷ്ത്വാറിലെ മചൈൽ മാതാ തീർഥാടന കേന്ദ്രത്തിലേയ്ക്കുള്ള പാത ആരംഭിക്കുന്നിടത്താണ് മേഘവിസ്ഫോടനവും മിന്നൽ പ്രളയവുമുണ്ടായതെന്ന് അധികൃതർ പറഞ്ഞു. സംഭവത്തെ തുടർന്ന് ക്ഷേത്രത്തിലേയ്ക്ക് യാത്രാ നിരോധനം ഏൽപ്പെടുത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. ചോസിതി പ്രദേശത്ത് ഉണ്ടായ വൻ മേഘവിസ്ഫോടനം, ഗണ്യമായ നാശനഷ്ടങ്ങൾക്ക് കാരണമായേക്കാമെന്നും ഭരണകൂടം ഉടൻ തന്നെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. “രക്ഷാപ്രവർത്തന സംഘം ഉടൻ തന്നെ സംഭവ സ്ഥലത്തേക്ക് […]Read More
പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ഫലത്തെ ആശ്രയിച്ചിരിക്കും അന്തിമ തീരുമാനം, ട്രംപ് ഭരണകൂടം ഇന്ത്യയിൽ അധിക ദ്വിതീയ താരിഫ് ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് യുഎസ് ട്രഷറി സെക്രട്ടറി മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച അലാസ്കയിൽ നടക്കുന്ന ചർച്ചകൾ നല്ല ഫലങ്ങൾ നൽകുന്നില്ലെങ്കിൽ യുഎസ് കൂടുതൽ ദ്വിതീയ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് ബുധനാഴ്ച ബ്ലൂംബെർഗ് ടിവിയോട് സംസാരിച്ച ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞു. “റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യക്കാർക്ക് ഞങ്ങൾ ദ്വിതീയ താരിഫ് ഏർപ്പെടുത്തിയിട്ടുണ്ട്. […]Read More
കരിക്കോട് ശിവറാം എൻ.എസ്.എസ്. ഹയർസെക്കൻഡറി സ്കൂളിൽ കൺസ്യൂമർ ക്ലബ്ബ് രൂപീകരണവും ഉപഭോക്തൃ ബോധവൽക്കരണ ക്ലാസും, ലഹരി വിരുദ്ധ സെമിനാറും നടന്നു. കരിക്കോട് ശിവറാം എൻ.എസ്. എസ്. ഹയർസെക്കൻഡറി സ്കൂളിൽ കേരള സംസ്ഥാന ഉപഭോക്തൃ സമിതിയുടെയും സിവിൽ സപ്ലൈസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ കൺസ്യൂമർ ക്ലബ്ബ് രൂപീകരിച്ചു. തുടർ പരിപാടികളാ യി വിദ്യാർത്ഥികൾക്ക് കൺസ്യൂമർ നിയമങ്ങളെ കുറിച്ചും ലഹരി വിരുദ്ധ ബോധവൽക്കരണത്തെക്കുറിച്ചും സെമിനാറും സംഘടിപ്പിച്ചു. പരിപാടികളുടെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ ഗംഗാ ഡി. കെ. നിർവഹിച്ചു. കേരള സംസ്ഥാന ഉപഭോക്തൃ […]Read More
തിരുവനന്തപുരം: ഭാരത് സേവക് സമാജിൻ്റെ ദേശീയ പുരസ്കാരം കവയിത്രിയും കഥാകാരിയുമായ ഷീല ജോർജ് ടീച്ചർ കല്ലട ഏറ്റുവാങ്ങി. കൊല്ലം ജില്ലയിൽ കുണ്ടറ കാഞ്ഞിരകോട് സെൻ്റ് മാർ ഗ്രറ്റ്സ് ഗേൾസ് ഹൈസ്കൂളിലെ അദ്ധ്യാപികയാണ്.ആഗസ്റ്റ് 12 ന് തിരുവനഞപുരം ടാഗോർ തീയേറ്ററിൽ നടന്ന ബി.എസ്.എസിൻ്റെ വാർഷിക പരിപാടിയിൽ ബി.എസ്.എസ്.ദേശീയ ചെയർമാൻ ബി.എസ്.ബാലചന്ദ്രനിൽ നിന്നുമാണ്പുരസ്കാരം സ്വീകരിച്ചത്.Read More
ആറ്റിങ്ങൽ: ആറ്റിങ്ങൽ സ്വകാര്യ ബസ് സ്റ്റാൻ്റിനു മുന്നിൽ വിദ്യാർത്ഥികൾ ഏറ്റുമുട്ടി . പ്ലസ് ഓൺ വിദ്യാർത്ഥിയ്ക്ക് ഗുരുതര പരിക്ക്. ഇളമ്പ ഗവ:ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി നസീബിനാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് ആക്രമണം. പരിക്കേറ്റ നസീബിനെ നാട്ടുകാർ തടഞ്ഞുവെച്ച ശേഷം ആറ്റിങ്ങൽ പൊലീസിനെ അറിയിക്കുകയായിരുന്നു. പിന്നിട് പൊലീസ് നസീബി നെ വലിയകുന്ന് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.Read More
ചെന്നൈ: റഡാറുമായുള്ള ബന്ധത്തിൽ തകരാർ നേരിട്ടതിനെ തുടർന്ന് തിരുവനന്തപുരം-ഡൽഹി എയർ ഇന്ത്യ വിമാനം വിമാനം ചെന്നൈ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. കേരളത്തിൽ നിന്നുള്ള നാല് എംപിമാർ അടക്കം അഞ്ച് എംപിമാർ യാത്ര ചെയ്തിരുന്ന വിമാനമാണ് ചെന്നൈ വിമാനത്താവത്തിൽ ഇറക്കിയത്. എം പിമാരായ കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ രാധാകൃഷ്ണൻ, തിരുനെൽവേലി എംപി റോബർട്ട് ബ്രൂസ് എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. 160 യാത്രക്കാരുമായി 7.50ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിമാനമാണ് ചെന്നൈയിൽ അടിയന്തരമായി […]Read More
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു വോട്ടർ രണ്ടുതവണ വോട്ട് ചെയ്തുവെന്ന തന്റെ ആരോപണത്തെ പിന്തുണയ്ക്കുന്ന രേഖകൾ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ (സിഇഒ) കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കത്തെഴുതി. കത്തിൽ, രാഹുൽ ഗാന്ധി അടുത്തിടെ നടത്തിയ പത്രസമ്മേളനത്തെക്കുറിച്ച് സിഇഒ പരാമർശിച്ചു. തന്റെ അവതരണത്തിലെ ചില രേഖകൾ “ഇസി ഡാറ്റ” ആണെന്നും വോട്ടർ ശകുൻ റാണി “പോളിംഗ് ഓഫീസർ നൽകിയ” രേഖകളുടെ അടിസ്ഥാനത്തിൽ രണ്ടുതവണ വോട്ട് ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. “എസ് ഐഡി കാർഡ് പർ […]Read More
യമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കണമെന്ന നിലപാടിൽ ഉറച്ച് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ. യാതൊരുവിധത്തിലുള്ള മധ്യസ്ഥതക്കും തയ്യാറല്ലെന്നും ദയാധനം വേണ്ടെന്നും കുടുംബം വ്യക്തമാക്കി. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കണമെന്ന ആവശ്യവുമായി തലാലിന്റെ സഹോദരൻ യെമൻ ഡെപ്യൂട്ടി ജനറലുമായി കൂടിക്കാഴ്ച നടത്തി. കേസിൽ മധ്യസ്ഥതയ്ക്ക് ഒത്തുതീർപ്പിനോ ഇല്ലെന്ന് യമൻ ഡെപ്യൂട്ടി ജനറലിനെ അറിയിച്ചതായും റിപ്പോർട്ട്. ഇക്കാര്യം വ്യക്തമാക്കി സമർപ്പിച്ച കത്ത് ഉള്പ്പെടെ തലാലിന്റെ സഹോദരൻ ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ചു. ജൂലൈ 16ന് വധശിക്ഷ മാറ്റിവച്ചതിനുശേഷം […]Read More
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും പ്രശംസിച്ച് അന്തരിച്ച കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായിരുന്ന അഹമ്മദ് പട്ടേലിന്റെ മകൻ ഫൈസൽ പട്ടേൽ. മോദിയും അമിത് ഷായും മഹാൻമാരായ നേതാക്കളാണെന്നും രാജ്യമിപ്പോൾ സുരക്ഷിതമായ കരങ്ങളിലാണെന്നും ഫൈസൽ പട്ടേൽ പറഞ്ഞു. സിഎൻഎൻ-ന്യൂസ് 18 ന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഫൈസൽ ഇക്കാര്യം വ്യക്തമാക്കിയത്. കോൺഗ്രസിലെ സമുന്നതനായ നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായിരുന്ന അഹമ്മദ് പട്ടേലിന്റെ മകനിൽ നിന്നാണ് ഇത്തരമൊരു പ്രസ്ഥാവനയെന്നത് രാഷ്ട്രീയപരമായി […]Read More