പൊന്മുടി ജലാശയത്തിൽ കാണാതായ രണ്ട് വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി

 പൊന്മുടി ജലാശയത്തിൽ കാണാതായ രണ്ട് വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി

BY: SHIBU K THAMPI IDUKKI

ഇടുക്കി: പൊന്മുടി അണക്കെട്ടിന്റെ ജലാശയത്തിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് ഒൻപതാം ക്ലാസ് വിദ്യാർത്ഥികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. പണിക്കൻകുടി ചിറയിൽ സന്തോഷിന്റെ മകൻ ക്രിസ്റ്റോ (14), തിങ്കൾക്കാട് പറയക്കൻ ബ്രിജേഷിന്റെ മകൻ അരുൺ ടി.പി (14) എന്നിവരാണ് മരിച്ചത്. ഇരുവരും പണിക്കൻകുടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ്.

ശനിയാഴ്ച ഉച്ചയോടെ സഹപാഠിയുടെ കെട്ടുനിറ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ശേഷം സുഹൃത്തുക്കൾക്കൊപ്പം ജലാശയത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് ഇരുവരും അപകടത്തിൽപ്പെട്ടത്. ഏറെ വൈകിയാണ് കുട്ടികളെ കാണാതായ വിവരം പുറത്തറിഞ്ഞത്. ശനിയാഴ്ച വൈകുന്നേരം മുതൽ തിരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായിരുന്നില്ല.

തുടർന്ന് ഞായറാഴ്ച രാവിലെ ഫയർഫോഴ്സ്, തൊടുപുഴയിൽ നിന്നുള്ള സ്കൂബ ടീം, ദേശീയ ദുരന്തനിവാരണ സേന (എൻ.ഡി.ആർ.എഫ്), സന്നദ്ധപ്രവർത്തകർ എന്നിവർ സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വെള്ളത്തൂവൽ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News