ഇടുക്കിയിൽ കട തകർത്ത് മോഷണശ്രമം: രണ്ടു യുവാക്കളെ ഓടിച്ചിട്ട് പിടിച്ച് നാട്ടുകാർ; ചപ്പാത്ത് ക്ഷേത്ര മോഷണ പ്രതികൾക്കായി തെരച്ചിൽ തുടരുന്നു

 ഇടുക്കിയിൽ കട തകർത്ത് മോഷണശ്രമം: രണ്ടു യുവാക്കളെ ഓടിച്ചിട്ട് പിടിച്ച് നാട്ടുകാർ; ചപ്പാത്ത് ക്ഷേത്ര മോഷണ പ്രതികൾക്കായി തെരച്ചിൽ തുടരുന്നു

BY;SHIBU K THAMPI PEERUMEDU

നേര്യമംഗലം/ഇടുക്കി: ജില്ലയിൽ വാളറ മേഖലയിൽ സ്പൈസസ് കട തകർത്ത് മോഷണത്തിന് ശ്രമിച്ച രണ്ടു യുവാക്കളെ നാട്ടുകാരും പോലീസും ചേർന്ന് സാഹസികമായി പിടികൂടി. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ സംഘം കടയുടെ മുൻവശത്തെ ഗ്ലാസ് തകർക്കുകയായിരുന്നു. ബഹളം കേട്ട് ആളുകൾ ഓടിയെത്തിയതോടെ പ്രതികൾ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുകയും വാളറ ഭാഗത്തുവെച്ച് നാട്ടുകാർ തടഞ്ഞതോടെ ബൈക്ക് ഉപേക്ഷിച്ച് വനത്തിൽ ഒളിക്കുകയുമായിരുന്നു. തുടർന്നാണ് നാട്ടുകാരും അടിമാലി പോലീസും ചേർന്ന് തെരച്ചിൽ നടത്തി ഇരുവരെയും പിടികൂടിയത്.

എന്നാൽ, ചപ്പാത്ത് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞ് പിടികൂടാനായിട്ടില്ല. മാസ്കും കൈയുറയും ധരിച്ചെത്തിയ രണ്ടുപേരാണ് മേൽശാന്തിയുടെ തിടപ്പള്ളിയിൽനിന്ന് താക്കോൽക്കൂട്ടം കൈക്കലാക്കി ക്ഷേത്രത്തിനുള്ളിൽ കവർച്ച നടത്തിയത്. സി.സി.ടി.വി ദൃശ്യങ്ങളും മുൻകാല മോഷണക്കേസുകളിലെ പ്രതികളെയും കേന്ദ്രീകരിച്ച് ഉപ്പുതറ പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമായി പുരോഗമിക്കുകയാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News