ബെംഗളൂരു: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് ജീവനക്കാർ മരിച്ചു. ഡ്രൈവർ വെള്ളയിൽ സ്വദേശി ബിജിലേഷ്, കണ്ടക്ടർ കോവൂർ സ്വദേശി എൻ.എം. അരുൺ എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽ 14 യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ബെംഗളൂരു-മൈസൂർ എക്സ്പ്രസ് വേയിലെ ബിഡതിയിൽ ഇന്ന് രാവിലെ 6.40-നാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് സൂചനാ ബോർഡിൽ ഇടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു. മുൻവശത്തേക്ക് കൂടുതൽ ആഘാതമേറ്റതാണ് ഡ്രൈവറുടെയും കണ്ടക്ടറുടെയും മരണത്തിന് ഇടയാക്കിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് […]Read More
Tags :kerala news
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തിൽ വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്ത് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓഗസ്റ്റ് 7-ന് അവധി പ്രഖ്യാപിച്ചു. കോട്ടയം, പത്തനംതിട്ട, വയനാട്, ആലപ്പുഴ, കാസർകോട് എന്നീ ജില്ലകളിലാണ് പ്രാദേശിക ഭരണകൂടങ്ങൾ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, വയനാട്, കാസർകോട് എന്നീ ജില്ലകളിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും അവധി ബാധകമായിരിക്കും. ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ, മതപഠന ക്ലാസുകൾ എന്നിവയ്ക്കും ഈ നിയന്ത്രണം ബാധകമാണ്. […]Read More
തൃശൂർ മെഡിക്കൽ കോളജിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ തീപിടുത്തം; അണയ്ക്കാനുള്ള ശ്രമം തുടരുന്നു
BY:Mahamooda Malappuram തൃശൂർ: തൃശൂർ മെഡിക്കൽ കോളേജ് വളപ്പിൽ നിർമ്മാണത്തിലിരിക്കുന്ന പുതിയ ‘അമ്മയും കുഞ്ഞും’ ബ്ലോക്ക് കെട്ടിടത്തിൽ വൻ തീപിടുത്തം. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം. കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വൻതോതിൽ കറുത്ത പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നാട്ടുകാരും ജീവനക്കാരും വിവരം ഫയർഫോഴ്സിനെ അറിയിച്ചത്. വിവരമറിഞ്ഞതിനെ തുടർന്ന് വടക്കാഞ്ചേരി, കുന്നംകുളം എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ പൂർണ്ണമായും അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കെട്ടിടത്തിൽ ആളപായമോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തിനുള്ള കാരണം ഇതുവരെ […]Read More
മലപ്പുറം: കുറ്റിപ്പുറത്ത് ദേശീയപാതയിൽ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 11 മണിയോടെ കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് സമീപമാണ് അപകടം സംഭവിച്ചത്. കോഴിക്കോട് നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സാണ് അപകടത്തിൽപ്പെട്ടത്. അപകടവിവരമറിഞ്ഞ് പ്രദേശവാസികളും പോലീസും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയും പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. അപകടത്തെ തുടർന്ന് മേഖലയിൽ ഗതാഗത തടസ്സവും നേരിട്ടു.Read More
അവയവക്കടത്ത് കേസ്: സാമ്പത്തിക ഇടപാടുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് ഇഡി; ലേക് ഷോറിലെ പ്രമുഖ
കൊച്ചി: കേരളത്തെ നടുക്കിയ നിയമവിരുദ്ധ അവയവ മാറ്റിവെക്കൽ കേസിൽ അന്വേഷണം ശക്തമാക്കി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് (ഇഡി). വ്യാജരേഖകൾ ചമച്ച് നടത്തിയ അവയവക്കടത്തിന് പിന്നിലെ വൻ സാമ്പത്തിക ഇടപാടുകളിലേക്കും കള്ളപ്പണം വെളുപ്പിക്കലിലേക്കുമാണ് ഇഡി ഇപ്പോൾ അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കൊച്ചി ലേക് ഷോർ ആശുപത്രിയിലെ പ്രമുഖ ഡോക്‌ടർമാരായ ഡോ. ജോൺ അലക്‌സാണ്ടർ, ഡോ. ശ്രീജ പിള്ള എന്നിവരെ ഇഡി നിലവിൽ ചോദ്യം ചെയ്തുവരികയാണ്. ശസ്ത്രക്രിയകളുടെ മറവിൽ ഡോക്‌ടർമാർക്ക് വൻതുക കമ്മീഷനായി ലഭിച്ചിട്ടുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. നേരത്തെ ആശുപത്രി […]Read More
ഗുരുവായൂർ പുന്നത്തൂർ കോട്ടയിൽ ആനകളുടെ സുഖചികിത്സയ്ക്ക് തുടക്കമായി; ഔഷധക്കൂട്ടുമായി ഒരു മാസം നീളുന്ന
തൃശ്ശൂർ: ഗുരുവായൂരപ്പന്റെ ഗജവീരന്മാർക്ക് ഉന്മേഷവും ആരോഗ്യവും വീണ്ടെടുക്കാനുള്ള വാർഷിക സുഖചികിത്സയ്ക്ക് പുന്നത്തൂർ ആനത്താവളത്തിൽ തുടക്കമായി. റവന്യൂ (ദേവസ്വം) സെക്രട്ടറി എം.ജി.രാജമാണിക്കം ഐഎഎസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ദേവസ്വം ആനകൾക്കായി നടത്തുന്ന ഈ സവിശേഷ പരിചരണം ലോകത്തിന് തന്നെ മികച്ചൊരു മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദേവസ്വം കൊമ്പനായ ജൂനിയർ വിഷ്ണുവിന് ആദ്യ ഔഷധ ചോറുരുള നൽകിക്കൊണ്ടാണ് ഈ വർഷത്തെ സുഖചികിത്സയ്ക്ക് തുടക്കം കുറിച്ചത്. തുടർന്ന് പ്രശസ്ത ഗജവീരന്മാരായ വിനായകൻ, ഗോപീകൃഷ്ണൻ ഉൾപ്പെടെയുള്ള മറ്റ് ആനകൾക്കും പ്രത്യേക ആയുർവേദ […]Read More
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര മുക്കോളി മുക്കിൽ നാടിനെ നടുക്കിയ വൻ അമിതവേഗത ദുരന്തം. സ്കൂളിലേക്ക് പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്ന വിദ്യാർത്ഥികളുടെ മുകളിലേക്ക് മണ്ണ് കയറ്റി വന്ന ടിപ്പർ ലോറി പാഞ്ഞുകയറി മറിഞ്ഞ് ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേർ മരണപ്പെട്ടു. കുടവട്ടൂർ സ്വദേശി ഹരിലാൽ (54), നീലേശ്വരം മുക്കോണിമുക്ക് സ്വദേശി അജയകുമാർ (45), കാർമൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി പാർത്ഥിപ് എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ അഞ്ച് വിദ്യാർത്ഥികളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. […]Read More
പൊതുപ്രവർത്തകരുടെ അഴിമതിക്കേസുകൾ പൂഴ്ത്തി സർക്കാർ; വിചാരണാനുമതി നൽകാതെ കെട്ടിക്കിടക്കുന്നത് 74 ഫയലുകൾ
BY:TS TVM തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുപ്രവർത്തകർ ഉൾപ്പെട്ട അഴിമതിക്കേസുകളുടെ വിചാരണാനുമതി നൽകുന്നതിൽ സർക്കാർ വലിയ രീതിയിൽ കാലതാമസം വരുത്തുന്നതായി റിപ്പോർട്ട്. അഴിമതി നിരോധന നിയമപ്രകാരം കോടതികൾക്ക് കേസ് പരിഗണിക്കാൻ ആവശ്യമായ അനുമതി ലഭിക്കാത്തതിനെ തുടർന്ന് വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ ബ്യൂറോ അന്വേഷണം പൂർത്തിയാക്കിയ 74 ഫയലുകളാണ് നിലവിൽ ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുന്നത്. ഇതിൽ ചില കേസുകൾ എട്ട് വർഷത്തോളമായിട്ടും തീരുമാനമാകാതെ വിജിലൻസിൻ്റെ കോൾഡ് സ്റ്റോറേജിൽ തുടരുകയാണ്. അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 19 അനുസരിച്ച്, ബന്ധപ്പെട്ട സർക്കാർ […]Read More
BY:TS TVM ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് സുഗമമായ ദർശനം ഉറപ്പാക്കാൻ പരീക്ഷണാടിസ്ഥാനത്തിൽ വെർച്വൽ ക്യൂ സംവിധാനം നടപ്പാക്കുന്നു. ഗുരുവായൂരിൽ ദേവസ്വം ഭരണസമിതി അംഗങ്ങളുടെയും വിവിധ വകുപ്പ് മേധാവികളുടെയും സാന്നിധ്യത്തിൽ ചേർന്ന സമഗ്ര അവലോകന യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. ഗുരുവായൂർ, ശബരിമല, കൊട്ടിയൂർ ക്ഷേത്രങ്ങളെ കോർത്തിണക്കി സംസ്ഥാനത്തെ ഏറ്റവും മികച്ച തീർത്ഥാടന കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം. ക്ഷേത്ര വികസനത്തിനായുള്ള സമഗ്ര മാസ്റ്റർ പ്ലാൻ ഉടൻ തയ്യാറാക്കും. വികസന പദ്ധതികൾക്കായി വിഭാവനം ചെയ്തിട്ടുള്ള സ്ഥലമേറ്റെടുക്കൽ നടപടികൾ […]Read More
